Wednesday, March 26, 2014

'നാട്ടുവഴി'യിലെ പോസ്ട്

കൈമോശം വന്ന ഇന്നലെക്കാഴ്ചകള്‍ (1)
..........................................................

വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍ പുറങ്ങളിലെ പ്രധാന വീഥികളിലും മറ്റു വഴികളിലും ഒക്കെ ധാരാളമായി കണ്ടിരുന്ന ഒരു കാഴ്ചയാണ് കാളവണ്ടികള്‍. നിറയെ ഭാരം നിറച്ച വണ്ടി വലിക്കുന്ന പാവം കാളകള്‍ ഭക്ഷണത്തിന്റെ അഭാവം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും എല്ലും തോലും മാത്രമുള്ള ശരീരത്തിനുടമകളായിരിക്കും. കാളകളെ വേഗത്തിലോടിക്കാന്‍ ചാട്ടവാര്‍ ചുഴറ്റി, നാവ് മേല്‍ത്താടിയില്‍ മുട്ടിച്ചുണ്ടാക്കുന്ന പ്രത്യേകമായൊരു ശബ്ദവും പുറപ്പെടുവിച്ച് വണ്ടിക്കാരന്‍ കാളകള്‍ക്കു പിന്നിലുണ്ടാകും-ജീവിതമാകുന്ന ഭാരവണ്ടി വലിക്കുന്ന മറ്റൊരു വണ്ടിക്കാള. നിസ്സംഗത മാത്രം നിഴലിക്കുന്ന മുഖഭാവവും ചൈതന്യമില്ലാത്ത കണ്ണുകളും അകലെയെങ്ങോ ചിതറിവീണ ചിന്തകളുമായി ഒരു മനുഷ്യക്കോലം..
ഇന്ന് ആ കാഴ്ച തന്നെ അപ്രത്യക്ഷമായിരിക്കുന്നു. ഭാരം കയറ്റിയ ഉന്തുവണ്ടികളും ഇന്നു നിരത്തുകളില്‍ കാണ്മാനില്ല. പക്ഷേ ആ കാഴ്ചകളൊക്കെ മനസ്സിനൊരു നൊമ്പരമായിരുന്നു അന്നൊക്കെ... ഇന്ന് അതൊരു ഗൃഹാതുരതയും.......

3 comments:

  1. കാളവണ്ടി - വണ്ടിക്കാളകൾ - വണ്ടിചക്രങ്ങൾ - ഉരുളുന്ന വണ്ടിയുടെ കട കട ശബ്ദം - ഒരു കാലഘട്ടത്തിന്റെ സുഖമുള്ള ഓർമ്മകൾ തന്നെ. അതുപോലെ മനുഷ്യൻ വലിക്കുന്ന റിക്ഷകൾ......
    ''വണ്ടിക്കാളകളല്ല ഞങ്ങൾ വണ്ടിക്കാളകളല്ലല്ലോ.......''
    ആശംസകൾ.

    ReplyDelete
  2. ഇന്ന് ആ കാളകളെ ലോറികളില്‍ കുത്തിനിറച്ച്‌ തമിഴ്നാട്ടില്‍ നിന്ന് നമ്മുടെ കശാപ്പുശാലകളിലേയ്ക്ക്.....
    ചെമ്മണ്‍പാതയിലൂടെ കാളവണ്ടിച്ചക്രം ഉരുളുന്ന ശബ്ദം ചെവിയില്‍....
    ആശംസകള്‍

    ReplyDelete
  3. ഓര്‍മ്മയുണ്ട്!!!

    ReplyDelete