Sunday, July 12, 2015

ദുശ്ശളേ , നീയെത്ര ധന്യ!!

ദുശ്ശളേ ,
നീയെത്ര ധന്യ...
നീണ്ടുള്ള ബാഹുക്കള്‍-
നൂറുപേര്‍ നിന്നെ 
ഓമനിച്ചല്ലോ കുരുന്നേ.
ഒന്നു നീ വീഴുകില്‍ 
കോരിയെടുക്കുവാന്‍ 
ഇരുശതം കൈകള്‍
നിനക്കായി നീണ്ടതും 
ഒരു നൂറു മധുരം 
നിനക്കായ് പകര്‍ന്നതും
ഒരു നൂറു പൊന്നുമ്മ 
നിന്നെ പൊതിഞ്ഞതും
അങ്കുശക്രൗര്യം നിന്‍ 
പിഞ്ചു കാല്‍ നോവിക്കില്‍
ഇരുനൂറു കണ്ണീര്‍ക്കണങ്ങള്‍
പൊഴിഞ്ഞതും 
ഓര്‍ക്കുന്നു ഞാന്‍ 
തെല്ലസൂയയോടെന്നും
ഇത്തിരിപ്പരിഭവം
ചൊല്ലട്ടെ ഞാനും,
കാലം വരുത്തിയാ 
കൈത്തെറ്റിനോടായ്..
ഇല്ല ദുരാഗ്രഹം നൂറിനായ്-
എങ്കിലും തന്നതില്ലല്ലോ
ഒന്നെനിക്കീശന്‍
മരുന്നിനായ് പോലും. 

2 comments:

  1. വല്ലപ്പഴുമൊക്കെയാണ് ദുശ്ശളയെപ്പറ്റി ചിന്തിക്കാറുള്ളത്. ഇപ്പോ ഈ കവിത വായിച്ചപ്പോ ചിന്തിച്ചപോലെ!

    ReplyDelete
  2. ഹൃദ്യം!
    ആശംസകള്‍

    ReplyDelete