Tuesday, September 14, 2021

വിദ്യാരംഗം കലാസാഹിത്യവേദിക്ക്‌ ആശംസ

ഏവർക്കും എന്റെ സ്നേഹവന്ദനം  
ഇന്ന് നമ്മൾ കടന്നുപോകുന്നത് തികച്ചും   അവിചാരിതമായൊരു കാലഘട്ടത്തിലൂടെയാണ്.  അങ്ങേയറ്റം ഭീദിതമായൊരു ദുസ്വപ്നത്തിൽ പോലും കാണാതിരുന്ന ഒരു ദുരന്തകാലം. പൂമ്പാറ്റകളെപ്പോലെ പാറിനടന്നു വീടും വിദ്യാലയവുമൊക്കെ വർണ്ണാഭമാക്കിയിരുന്ന, ശബ്ദമുഖരിതമാക്കിയിരുന്ന കുഞ്ഞുമക്കൾ  ഇന്ന് വീടിന്റെ ചുവരുകൾക്കുള്ളിൽ ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. പക്ഷേ  നിങ്ങളിൽ അന്തർലീനമായിരിക്കുന്ന നാനാവിധമായ സർഗ്ഗപ്രതിഭയെ അങ്ങനെ ബന്ധനസ്ഥമാക്കേണ്ടതില്ല. നിങ്ങളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക്  അത് പുറത്തുവന്നേ  മതിയാകൂ. ഓരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും അതുവഴി ഒരു സംസ്കൃതസമൂഹത്തെ വളർത്തിയെടുക്കാനും വിദ്യാരംഗം കലാസാഹിത്യവേദിയും അതിനോടനുബന്ധമായ ക്ലബുകളും നടത്തിവരുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്.  
എല്ലാവര്ക്കും ഒരുപക്ഷേ തങ്ങളിലെ   കല,  സാഹിത്യ വാസനകൾ  സൃഷ്ടിപരമായി പ്രകാശിപ്പിക്കാൻകഴിഞ്ഞു  എന്ന് വരില്ല. പക്ഷേ  അവയൊക്കെ ആസ്വദിക്കാൻ നമുക്ക് കഴിയും.സൃഷ്ടിനടത്താൻ  കഴിഞ്ഞില്ലെങ്കിൽ നമുക്ക് നല്ല ആസ്വാദകരാകാൻ ശ്രമിക്കാം. 
വ്യക്തിത്വവികാസത്തിന് നമ്മെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് വായന. അത്  ചുറ്റുപാടുകൾ നമുക്ക് സമ്മാനിച്ചിരിക്കുന്ന ഒരു ചെറിയ ലോകത്തിൽനിന്ന് അതിവിശാലമായ മറ്റൊരു ലോകത്തേക്കാണ് കൈ പിടിച്ചു നടത്തുന്നത്.  ധാരാളം വായിക്കുകയും നിങ്ങളുടെ അറിവിന്റെ ലോകം കൂടുതൽ വിശാലമാവുകയും ചെയ്യുമ്പോൾ വ്യക്തിസത്ത പൂർണ്ണതയിലേക്കു  നടന്നടുക്കും. സദ്‌വാക്ക് , സദ്ചിന്ത, സദ്പ്രവൃത്തി ഇവയൊക്കെ സ്വായത്തമാക്കാൻ വായന അനിവാര്യമാണ്.  
ഈ ലക്ഷ്യങ്ങളൊക്കെ നിറവേറ്റാനായി വിദ്യാരംഗം കലാസാഹിത്യവേദിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അദ്ധ്യാപർക്കും മറ്റുദ്യോഗസ്ഥർക്കും പിന്തുണയുമായി ഒപ്പം നിൽക്കുന്ന രക്ഷിതാക്കൾക്കും എന്റെ സ്നേഹാദരങ്ങൾ. നല്ലൊരു നാളെയെ വരവേൽക്കാൻ പ്രാപ്തരാകുന്നതിനായി എല്ലാ കുഞ്ഞുമക്കൾക്കും സര്വശംസകളും നേരുന്നു. ഈ പ്രവർത്തനങ്ങളൊക്കെ വിജയമാക്കാൻ ആത്മാർഥമായി പ്രവർത്തിക്കുന്ന  നമ്മുടെയൊക്കെ  പ്രിയങ്കരിയായ  ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ടീച്ചർക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. 

4) ഖിന്നമാം മുഖത്തോടെ പാഠശാലയില്നിന്നും വന്നുടനോതീടിനാൻ ഗദ്ഗദകണ്ഠൻ ബാലൻ നാളെയീക്കുപ്പായവുമിട്ടുഞാൻ പോകില്ലമ്മേ നാണക്കേടിതില്പരം വരുവാനില്ലെന്നായി കീറലും പൊടിയലും മാറ്റുവാനായിട്ടമ്മ നൂറിടം തുന്നിത്തുന്നി സൂചിയും നൂലും തോറ്റു ഇടവം പിറന്നപ്പോൾ ഇട്ടതാണികുപ്പയം ഇനിയും വെളുക്കില്ല പിഞ്ചിപ്പോം നനയ്‌ക്കുകിൽ കൂടെയൊന്നിരുത്തുവാൻ ഇഷ്ടമില്ലാര്ക്കും ക്ലാസിൽ കൂട്ടർതൻ ചിരികണ്ടാൽ കരയാൻ തോന്നിപോകും വേറുടുപ്പില്ലേ എന്ന് മാസ്റ്റരും ചോദിക്കുന്നു കഷ്ടമെന്നമ്മക്കെന്നോടിത്രക്ക് കൂറില്ലെന്നോ

ആമസോൺ : 1
എന്താണു്‌ ആമസോണിൽക്കൂടിയുള്ള പുസ്തക പ്രസിദ്ധീകരണം?
* * * * * * * * * * * *
3 ഭാഗങ്ങളുള്ള ഒരു ലേഖനപരമ്പരയുടെ ആദ്യഭാഗം മാത്രമാണിതു്‌.
ഇതിന്റെ അടുത്ത ഭാഗങ്ങളായ
"എങ്ങനെ ആമസോണിൽക്കൂടി നിങ്ങളുടെ പുസ്തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാം?"
"എങ്ങനെ ആമസോൺ കിൻഡിലുപയോഗിച്ചു്‌ പുസ്തകങ്ങൾ വായിക്കാം? "
എന്ന ലേഖനങ്ങൾ വരുംദിവസങ്ങളിൽ ഇവിടെത്തന്നെ എഴുതുന്നതായിരിക്കും.
* * * * * * * * * * * *
എന്താണു്‌ ആമസോണിൽക്കൂടിയുള്ള പുസ്തക പ്രസിദ്ധീകരണം?
മൂന്നു്‌ രീതികളിലുള്ള പ്രസിദ്ധീകരണ മോഡലുകൾ ആമസോണിൽ ലഭ്യമാണു്‌.
- - - - - - - - - - - - - - -
1️⃣ നിങ്ങളെഴുതിയതും, ഇതുവരെ വേറേയേതെങ്കിലും പ്രസാധകർ മുഖേനേ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ പുസ്തകങ്ങൾ ഈ-ബുക്കായി (e book) മാത്രം ഒരു ചിലവുമില്ലാതെ
ആമസോണിൽ പ്രസിദ്ധീകരിക്കാം.
ലോകത്തെവിടെയുമുള്ള ആമസോൺ ഉപഭോക്താക്കുളുടെ മുന്നിൽ ഈ പുസ്തകങ്ങൾ പ്രത്യക്ഷപ്പെടുന്നതായിരിക്കും.
താല്പര്യമുള്ളവർ ഈ പുസ്തകങ്ങൾ നിങ്ങൾ നിർദ്ദേശിച്ചിരിക്കുന്ന വിലകൊടുത്തു്‌ വാങ്ങി ഡൗൺലോഡ് ചെയ്തു്‌ വായിക്കുകയും, അതിനു്‌ കിട്ടുന്ന വിലയുടെ 70% നിങ്ങൾക്കും, 30% ആമസോണിനും ലഭിക്കുന്നതുമായിരിക്കും. ( പ്രോഫിറ്റ് ഷെയറിങ്ങ് മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ലേഖനത്തിലുണ്ടാവും.)
- - - - - - - - - - - - - - -
2️⃣ നിങ്ങളെഴുതിയതും, ഇതുവരെ വേറേയേതെങ്കിലും പ്രസാധകർ മുഖേനേ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ പുസ്തകങ്ങൾ ഈ-ബുക്കിനൊപ്പം പ്രിന്റഡ് ബുക്കായും ആമസോണിൽ പസിദ്ധീകരിക്കാം.
ഈ മോഡലിൽ പ്രിന്റിങ്ങിനുള്ള ചിലവു്‌ നിങ്ങൾ വഹിക്കേണ്ടിവരും.
പുസ്തകത്തിന്റെ മാർക്കറ്റിങ്ങും, വില്പനയും, ഡെലിവറിയും അമസോൺ ചെയ്യുന്നതും, ആ ലാഭത്തിന്റെ ഒരുവീതം അവർ എടുക്കുന്നതുമായിരിക്കും.
നിങ്ങൾ സ്വന്തംചിലവിൽ പ്രിന്റു്‌ ചെയ്തായതിനാൽ
ആമസോണിനു്‌ പുറത്തു്‌ ഈ പുസ്തകങ്ങൾ നേരിട്ടു്‌ വിൽക്കുന്നതിനു്‌ നിങ്ങൾക്കു്‌ ആമസോണിന്റെ അറിവോ അനുവാദമോ ആവശ്യമില്ല.
- - - - - - - - - - - - - - -
3️⃣ നിങ്ങളുടെ ഒരു പുസ്തകം NBS, DC Books മുതലായ എതെങ്കിലും പ്രസിദ്ധികരണ കമ്പനികൾ മുഖേനേ മുൻപെന്നെങ്കിലും പ്രസാധനം ചെയ്തുവെന്നിരിക്കട്ടെ. പ്രസാധകരുമായുള്ള നിങ്ങളുടെ കോൺട്രാക്ടിന്റെ വ്യവസ്ഥകൾ അനുവദിക്കുകയാണെങ്കിൽ നിങ്ങൾക്കു്‌ ആ പുസ്തകങ്ങളും ആമസോണിൽ ഈ-ബുക്കായി പ്രസിദ്ധീകരിക്കാവുന്നതും, അതിന്റെ പ്രിന്റഡ് കോപ്പികൾ ആമസോൺ മുഖേനേ വിൽക്കാവുന്നതുമാണു്‌.
തുടരും.......
📕 📙 📕
Ps 1: ശ്രീ പെരുമ്പടവം ശ്രീധരൻ അദ്ദേഹത്തിന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന പുസ്തകത്തിന്റെ പ്രിന്റഡ് കോപ്പികൾ ആമസോണിൽക്കൂടെയും വിറ്റഴിക്കുകയുണ്ടായി.
അങ്ങനെ ലോകത്തിന്റെ എല്ലാ മൂലകളിലുമുള്ള വായനക്കാരുടെ മുന്നിലും ആ പുസ്തകം എത്തിക്കുവാൻ അദ്ദേഹത്തിനു്‌ കഴിഞ്ഞു.
- - - - - - - - - - - - - - -
Ps 2: മലയാളം പുസ്തകങ്ങൾ പൊതുവേ കുറവാണെങ്കിലും,
ഓ വി വിജയൻ, മുകുന്ദൻ, തകഴി, ബഷീർ, സേതു, ബന്യാമിൻ, പൊറ്റക്കാട്, മലയാറ്റൂർ, പത്മരാജൻ, എം ടി മുതലായ പ്രസിദ്ധ സാഹിത്യകാരന്മാരുടെ മിക്ക കൃതികളും ഇന്നു്‌ കുറഞ്ഞ വിലയ്ക്കു്‌ ആമസോൺ കിൻഡിലിൽ ഈ-ബുക്കായി ലഭ്യമാണു്‌.
- - - - - - - - - - - - - - -
Ps 3: ലോകത്തെ എല്ലാ ഭാഷകളിലെയുംകൂടി ഏതാണ്ടു്‌ 15 ലക്ഷത്തിലധികം പുസ്തകങ്ങൾ ഇന്നു്‌ ആമസോൺ കിൻഡിലിൽ ലഭ്യമാണു്‌.

ആമസോൺ : 2
എങ്ങനെ ആമസോണിൽക്കൂടി നിങ്ങളുടെ പുസ്തകങ്ങൾ
സ്വയം പ്രസിദ്ധീകരിക്കാം?
* * * * * * * * * * * *
എന്താണു്‌ ആമസോണിൽ കൂടിയുള്ള പുസ്തക പ്രസിദ്ധീകരണമെന്നു്‌ ഇതിനു്‌ മുൻപെഴുതിയ ലേഖനത്തിൽ വിശദമാക്കിയിരുന്നു. ഇനി മറ്റാരുടെയും സഹായമില്ലാതെ നിങ്ങളുടെ പുസ്തകങ്ങൾ എങ്ങനെ ആമസോണിൽക്കൂടെ പ്രസിദ്ധീകരിക്കാമെന്നു്‌ പരിശോധിക്കാം. അതിനു്‌മുൻപു്‌
പൊതുവായ ചില വസ്തുകൾ വിവരിച്ചുകൊള്ളട്ടെ.
- - - - - - - - - - - - - - -
A) ആമസോൺ മറ്റേതുതരം ഉൽപ്പന്നങ്ങളെയും പോലെ നിങ്ങളുടെ പുസ്തകങ്ങളും വിറ്റഴിക്കാനാവുന്ന ഒരു ഈ-കോമേഴ്‌സ് സ്ഥാപനം മാത്രമാണു്‌.
നിങ്ങളുടെ നിലവാരമോ, നിങ്ങളുടെ എഴുത്തിന്റെ നിലവാരമോ, ഉള്ളടക്കമോ ഒന്നും അവർക്കൊരു പ്രശ്നമല്ല. നിങ്ങളുടെ എഴുത്തുമായി ബന്ധപ്പെട്ടു്‌ എന്തെങ്കിലും നീയമപരമോ, സാന്മാർഗികമോ, ഉടമസ്ഥാവകാശം സംബന്ധിച്ചോ ഉള്ള പ്രശ്നങ്ങളോ, തർക്കമോ ഉണ്ടാവുകയാണെങ്കിൽ അതു്‌ നിങ്ങൾ തന്നെയാവും കൈകാര്യം ചെയ്യേണ്ടതു്‌. ആമസോണിലെന്നു്‌ മാത്രമല്ല ഏതുതരം പബ്ലിഷിങ്ങിലും ഇതുതന്നെയാവണം സംഗതികൾ.
- - - - - - - - - - - - - - -
😎 ആമസോണിൽ പ്രസിദ്ധീകരിച്ചെന്നു്‌ കരുതി മാത്രം നിങ്ങളുടെ പുസ്തകം ഒരു വിജയമാവണമെന്നില്ല. പതിനായിരക്കണക്കിനു്‌ പുസ്തകങ്ങൾ വിറ്റഴിക്കാൻ കഴിഞ്ഞ ബന്യാമിനെപ്പൊലെയുള്ള എഴുത്തുകാരും, ഒരു പുസ്തകം പോലും വിറ്റഴിക്കാൻ കഴിഞ്ഞിട്ടില്ലാത്ത എഴുത്തുകാരും അവിടെയുണ്ടാവും.
ശരിയാണു്‌ ആമസോണിനു്‌ ഒരു നിമിഷംകൊണ്ടു്‌ നിങ്ങളുടെ പുസ്തകം ലോകം മുഴുവനുമുള്ള
വായനക്കാരുടെ മുന്നിലെത്തിക്കാനാവും. എന്നുകരുതി വായനക്കാർ അതു്‌ വാങ്ങണമെന്നില്ല.
നിങ്ങളുടെ പുസ്തകത്തിന്റെ നിലവാരവും, FB പോലെയും മറ്റുമുള്ള മാദ്ധ്യമങ്ങളിലൂടെയും, സുഹൃദ്‌വലയങ്ങളിലൂടെയും മറ്റും നിങ്ങൾ നടത്തുന്ന പരസ്യങ്ങളും അറിയിപ്പുകളും പുസ്തകത്തിന്റെ വിജയത്തിനും വിപണനത്തിനും അത്യാവശ്യമായ ഒരു സംഗതിയാണു്‌.
- - - - - - - - - - - - - - -
C) നിങ്ങളുടെ പുസ്തകങ്ങൾ ഒരു ചിലവുമില്ലാതെ എങ്ങനെ ഒരു " ആമസോൺ കിൻഡിൽ പുസ്തകമായി ", അഥവാ ഒരു
" ഈ-ബുക്കായി " സ്വയം പ്രസിദ്ധീകരിക്കാമെന്നുള്ള കാര്യം മാത്രമാണു്‌ ഇവിടെ വിവരിക്കാൻ പോകുന്നതു്‌.
ആമസോൺ കിൻഡിൽ ഡിവൈസിൽക്കൂടിയോ, ഫോണിൽ കിൻഡിൽ ആപ്പു്‌ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വായനക്കാർക്കോ മാത്രമേ ഈ പുസ്തകങ്ങൾ വായിക്കാൻ കഴിയുകയുള്ളൂ എന്ന കാര്യവും ഓർമ്മയിലിരിക്കട്ടെ.
(ഒരു സ്മാർട്ടു്‌ഫോണുള്ള ആർക്കും മിനിറ്റുകൾകൊണ്ടു്‌ ഫ്രീയായിട്ടുള്ള ആമസോൺ കിൻഡിൽ ആപ്പു്‌ സ്വന്തം ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനാവും)
ഈ-ബുക്കിനൊപ്പം പ്രിന്റുചെയ്ത പുസ്തകരുപത്തിൽക്കൂടി ആമസോണിൽ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള രീതി ഇതിനു്‌മുൻപുള്ള ലേഖനത്തിൽ വിവരിച്ചിരുന്നതു്‌കൊണ്ടു്‌ അതിവിടെ ആവർത്തിക്കുന്നില്ല.
* * * * * * * * * * * * * *
പ്രസിദ്ധീകരണ ഗൈഡ്
* * * * * * * * * * * * * *
1) ആദ്യം ആവശ്യമുള്ളതു്‌ സ്വന്തമായ ഒരു ആമസോൺ KDP (Kindle Direct Publshing) അക്കൗണ്ടാണു്‌. അതുണ്ടാക്കാനുള്ള ലിങ്കു്‌ താഴെക്കൊടുത്തിരിക്കുന്നു.
അക്കൗണ്ടു്‌ തുടങ്ങാനായി അവരാവശ്യപ്പെടുന്ന വിവരങ്ങൾ,
അതായതു്‌ നിങ്ങളുടെ അഡ്രസ്‌, ഒരു ബാങ്ക്‌ അക്കൗണ്ടു്‌ നമ്പർ, PAN കാർഡു്‌ നമ്പർ മുതലായവ
നൽകി ആമസോൺ KDP അക്കൗണ്ടു്‌ തുടങ്ങുക. നേരത്തേതന്നെ നിങ്ങൾക്കു്‌ ഒരു ആമസോൺ അക്കൗണ്ടുണ്ടെങ്കിൽ അതിന്റെ യൂസർനെയിമും പാസ്‌വേഡും ഇവിടെയും ഉപയോഗിക്കുവാൻ കഴിയും.
2) നിങ്ങളുടെ പുസ്തകത്തിനെക്കുറിച്ചു്‌ 4000 അക്ഷരങ്ങളിൽക്കൂടാതെ, അതായതു്‌ എട്ടോ പത്തോ വാചകങ്ങളിൽ ഒരു ചെറിയ സമ്മറി തയ്യാറാക്കിവക്കുക. ഇതിൽ വേണമെങ്കിൽ നിങ്ങളെക്കുറിച്ചും പരാമർശിക്കാം.
അടുത്തതായി നിങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിന്റെ പൂർണമായ ഉള്ളടക്കം (ഒരവതാരികയടക്കം) ഒരു മൈക്രോസോഫ്റ്റു്‌ വേർഡ് ഡോക്കുമെന്റിൽ ഒരു പുസ്തകം പോലെ തന്നെ തയ്യാറാക്കി നിങ്ങളുടെ ലാപ്പു്‌ടോപ്പിലോ മൈബൈലിലോ സൂക്ഷിക്കുക.
ഒരു PDF ഫയലായാലും കുഴപ്പമില്ലെങ്കിലും മൈക്രോസോഫ്റ്റു്‌ വേർഡായിരിക്കും നല്ലതു്‌.
വേറേ ചില ഫോർമാറ്റുകളും ഉപയോഗിക്കാം. അതിനെക്കുറിച്ചു്‌ ഈ ലേഖനത്തിന്റെ അവസാന ഭാഗത്തുള്ള "ബുക്കു്‌ അപ്‌ലോഡിങ്ങു്‌" എന്ന
നോട്ടിൽ വിശദമാക്കാം.
ഈ ജോലികളെല്ലാം മൊബൈൽ
ഉപയോഗിച്ചും ചെയ്യാമെങ്കിലും ഡെസ്ക്‌ടോപ്പോ ലാപ്പു്‌ടോപ്പോ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
എഴുതാൻ ഉപയോഗിക്കുന്ന മലയാളം ഫോണ്ടു്‌ ഒരു യൂണികോഡു്‌ ഫോണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മൊബൈലിലാണെങ്കിൽ ഗൂഗിൾ ഇൻഡിക്കു്‌ കീബോർഡിലെ മലയാളം ഫോണ്ടും, ലാപ്പു്‌ടോപ്പിലാണെങ്കിൽ "രചന"
(Rachana) എന്നുപേരായ മലയാളം ഫോണ്ടോ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ പുസ്തകം അപ്പ്ലോഡു്‌ ചെയ്യുമ്പോൾ വരാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം.
നിങ്ങളുടെ ലാപ്പു്‌ടോപ്പിൽ "രചന"
എന്നുപേരായ ഫോണ്ടില്ലെങ്കിൽ
താഴെയുള്ള ലിങ്കിൽ നിന്നു്‌ അതു്‌
ഡൗൺലോഡ് ചെയ്തു്‌ ഇൻസ്റ്റാൾ ചെയ്യാം.
സ്വയം ഈ ജോലികളെല്ലാം ചെയ്യാൻ പ്രയാസമുള്ളവർ, ഇരുനൂറോ മുന്നൂറോ രൂപാ മുടക്കിയാൽ ഏതെങ്കിലും ഒരു ടൈപ്പിങ്ങു്‌ സ്ഥാപനത്തിൽനിന്നു്‌ നിങ്ങളുടെ പുസ്തകം ഒരു വേർഡു്‌ ഡോക്കുമെന്റിൽ
ടൈപ്പു്‌ചെയ്യിച്ചു്‌ നിങ്ങളുടെ മൊബൈലിലോ ലാപ്പു്‌ടോപ്പിലോ സൂക്ഷിക്കാവുന്നതാണു്‌.
നിങ്ങളുടെ പുസ്തകത്തിനു്‌ ഒരു കവറും, ഇൻഡക്സും മറ്റും എങ്ങനെ ചേർക്കാമെന്നുള്ള വിവരങ്ങൾ ഈ ലേഖനത്തിന്റെ മുന്നോട്ടുള്ള ഭാഗങ്ങളിൽ വിശദമായെഴുതാം.
താഴോട്ടുള്ള ഭാഗങ്ങൾ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിലും മറ്റും പ്രാവീണ്യമുള്ളവർ ചിത്രങ്ങൾ റെഫർ ചെയ്യണമെന്നില്ല.
- - - - - - - - - - - - - - -
3) ആമസോൺ KDP യിൽ ലോഗിൻ ചെയ്യുക.
(Refer Photo: 1 )
- - - - - - - - - - - - - - -
4) "Bookshelf"എന്ന ടൈറ്റിലിൽ ക്ളിക്കു്‌ ചെയ്യുക.
( Refer Photo: 2)
- - - - - - - - - - - - - - -
+
5) "Kindle ebook"എന്ന ടൈറ്റിലിൽ ക്ളിക്കു്‌ ചെയ്യുക.
( Refer Photo: 3)
- - - - - - - - - - - - - - -
6) ( Refer Photo: 4)
Kindle eBook Details എന്ന ഹെഡ്ഡിങ്ങിനു്‌ താഴെയുള്ള കോളങ്ങൾ ഓരോന്നായി എന്റർ ചെയ്യുക. ചിത്രത്തിൽ "4A" മുതൽ "4H" വരെ കാണിച്ചിരിക്കുന്ന കാര്യങ്ങൾ മാത്രം എന്റർ ചെയ്താൽ മതി.
( ഈ Photo4 , 4A 4H എന്നൊക്കെ കേട്ടു്‌ ഇതെനിക്കു്‌ സാധിക്കുകയില്ല എന്നൊന്നും കരുതേണ്ടട്ടോ. 😃 😃 ❤️
നിങ്ങൾ ശരിക്കും ലോഗിൻ ചെയ്തു്‌ വിവരങ്ങൾ എന്റർ ചെയ്യുമ്പോൾ മനസ്സിലാവും ഇതെത്ര എളുപ്പമുള്ള കാര്യമാണെന്നു്‌. )
അടുത്തതായി ലാംഗ്വേജ് സെലക്ട് ചെയ്യുക.
Language: Malayalam
4A: Book Title: കായലിനക്കരെ പോകാൻ
4B: Primary Author: പാർവ്വതി തോമസ്
4C: Sumnarize Your Book: നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന 4000 അക്ഷരങ്ങളിൽ കൂടാതെയുള്ള സമ്മറി ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യുക
4D: I Own the Copyright ഓപ്ഷൻ
സെലക്ട് ചെയ്യുക
4E: Key Words: ഇതൊരു പ്രധാനപ്പെട്ട കാര്യമാണു്‌.
ഏഴു്‌ കീ വേർഡുകൾ വരെ ഉപയോഗിക്കാം.
നിങ്ങളുടെയും നിങ്ങളുടെ പുസ്തകത്തിന്റെയും പേരുകൾ ഇംഗ്ലീഷിലും മലയാളത്തിലും ഇവിടെ എന്റർ ചെയ്യുക. ഞാൻ ഉപയോഗിച്ചിരിക്കുന്ന കീവേർഡുകൾ ഇതാണു്‌.
Parvathy Thomas
പാർവ്വതി തോമസ്
കായലിനക്കരെ പോകാൻ
Kayalinakkare Pokan
കവിതാ സമാഹാരം
Poetry Collection
മലയാളം
4F: Set Categorires: ഇതിൽ ഞാൻ Fiction, General ആണു്‌ സെലക്ട് ചെയ്തിരിക്കുന്നതു്‌. നിങ്ങളുടെ പുസ്തകം വേറേ വല്ല കാറ്റഗറിയുമാണെങ്കിൽ അതു്‌ select ചെയ്യുക.
4G: I am ready to release my book now ഓപ്ഷൻ സെലക്ട് ചെയ്യുക.
4H: Save and Continue ബട്ടണിൽ ക്ളിക്കു്‌ ചെയ്യുക. സേവായില്ലെങ്കിൽ അതിന്റെയർത്ഥം എന്തോ എന്റർ ചെയ്യാൻ ബാക്കിയുണ്ടെന്നാണു്‌.
സേവായിക്കഴിഞ്ഞാൽ നിങ്ങൾ ആകെ മൂന്നു്‌ സ്റ്റേജുകളുള്ളതിലെ ഒന്നാമത്തെ സ്റ്റേജ് കഴിഞ്ഞിരിക്കുന്നു.
- - - - - - - - - - - - - - -
5) Kindle eBook Content എന്ന സ്റ്റേജാണു്‌ അടുത്തേതു്‌.
ആ ടൈറ്റിലിൽ ക്ളിക്കു്‌ ചെയ്യുക.
( Refer Photo: 5)
5A) Enable DRM (Digital rights management)ൽ Yes എന്ന ഓപ്ഷൻ സെലക്ട്‌ ചെയ്യുക.
5B) Upload eBook Manuscript. നിങ്ങൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന നിങ്ങളുടെ പുസ്തകത്തിന്റെ ഉള്ളടക്കമടങ്ങിയ Word Document അപ്‌ലോഡു്‌ ചെയ്യുക. പൂർണമായി അപ്‌ലോഡായിത്തീരുന്നതുവരെ വെയിറ്റു്‌ചെയ്യുക.
5C) അടുത്തതായി നിങ്ങളുടെ പുസ്തകത്തിനു്‌ ഒരു കവർ ഡിസൈൻചെയ്യുന്ന പ്രക്രീയയാണു്‌.
നിങ്ങൾക്കു്‌ വേണമെങ്കിൽ "Launch Cover Maker" എന്ന ബട്ടണുപയോഗിച്ചു്‌ കിൻഡിലിലുള്ള റെഡിമെയ്ഡു്‌ കവറുകളിലൊന്നു്‌ സ്വീകരിക്കാം അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഒരു കവർ അപ്‌ലോഡു്‌ ചെയ്യാം.
അപ്‌ലോഡു്‌ ചെയ്യുന്ന കവറിനു്‌ കുറഞ്ഞതു്‌ 1000 Pixel നീളവും 625 Pixel വീതിയും ഉണ്ടായിരിക്കണം.
5D) ബുക്കു്‌ അപ്‌ലോഡിങ്ങും കവറും പൂർത്തിയായാൽ Launch Previewer എന്ന ബട്ടണിൽ പ്രസ്സ് ചെയ്തു്‌ അൽപ്പനേരം വെയിറ്റു്‌ചെയ്താൽ നിങ്ങളുടെ ബുക്കിന്റെ പ്രിവ്യൂ, അതായതു്‌ ബുക്കു്‌ എങ്ങനെയിരിക്കുമെന്നു്‌ കാണാം.
5E) നിങ്ങളുടെ ബുക്കിന്റെ ഡിസൈനും ബാക്കി കാര്യങ്ങളും ഇഷ്ടപ്പെട്ടുവെങ്കിൽ Save and Continue എന്ന ബട്ടണിൽ ക്ളിക്കു്‌ ചെയ്യുക.
മൂന്നു്‌ സ്റ്റേജുകളിലെ രണ്ടാമത്തെ
സ്റ്റേജും ഇതോടു്‌കൂടി പൂർത്തിയായിരിക്കുന്നു.
- - - - - - - - - - - - - - -
6) Kindle eBook Pricing എന്ന സ്റ്റേജാണു്‌ അടുത്തേതു്‌. ആ ടൈറ്റിലിൽ ക്ളിക്കു്‌ ചെയ്യുക.
( Refer Photo: 6)
6A) Enroll My Book in KDP Select ഓപ്ഷൻ സെലക്ട് ചെയ്യുക. ഇതിനെക്കുറിച്ചു്‌ കൂടുതൽ വിവരങ്ങൾ അവസാനമുള്ള
"വിലയും വിഹിതവും" എന്ന നോട്ടിൽ കൊടുത്തിട്ടുണ്ടു്‌.
6B) All territories ഓപ്ഷൻ സെലക്ട് ചെയ്യുക.
6C) Chose the location where you expect majority sales എന്നുള്ള ഓപ്ഷനിൽ Amazon.in (ഇൻഡ്യ)
സെലക്ട് ചെയ്യുക
6D) Select Royalty Plan സെക്ഷനിൽ 70 % സെലക്ട് ചെയ്യുക.
6E) ഇൻഡ്യൻ റുപ്പീസ് കോളത്തിൽ നിങ്ങൾ പുസ്തകം ഇൻഡ്യയിൽ വിൽക്കാൻ ആലോചിക്കുന്ന വില എന്റർ ചെയ്യുക.
ഉദാഹരണം: 150 രൂപ.
നിങ്ങളുടെ പുസ്തകത്തിനു്‌ വിവിധ രാജ്യങ്ങളിൽ വിവിധ വിലകൾ നിശ്ചയിക്കാൻ നിങ്ങൾക്കു്‌ സ്വാതന്ത്ര്യമുണ്ടു്‌.
6F) അമേരിക്കൻ ഡോളർ കോളത്തിൽ നിങ്ങൾ ഈ പുസ്തകത്തിനു്‌ അമേരിക്കയിൽ പ്രതീക്ഷിക്കുന്ന വില എന്റർ ചെയ്യുക. നിങ്ങൾ 70 ശതമാനം റോയൽറ്റി പ്ളാൻ തിരഞ്ഞെടുത്തതുകൊണ്ടു്‌ ഈ വില 2.99 ഡോളർ മുതൽ മുകളിലേക്കായിരിക്കണം.
6G) Account Information Incomplete: ഇങ്ങനെയൊരു വാർണിങ്ങു്‌ കാണാനിടയാൽ
"Go to my account" എന്ന വരിയിൽ ക്ളിക്കു്‌ ചെയ്തു്‌
ആമസോണിൽ നിങ്ങളുടെ പുസ്തകം വിൽക്കുമ്പോൾ കിട്ടുന്ന തുക സ്വീകരിക്കാനുള്ള ബാങ്കു്‌ അക്കൗണ്ടു്‌ സംബന്ധിച്ച വിവരങ്ങൾ എന്റർ ചെയ്തു്‌ സേവു്‌ ചെയ്യുക.
6H) ഇതുവരെ എന്റർ ചെയ്ത വിവരങ്ങളെല്ലാം ശരിയാണെന്നു്‌ നിങ്ങൾക്കുറപ്പുണ്ടെങ്കിൽ
Publish Your Kindle eBook എന്ന ബട്ടണിൽ ക്ളിക്കു്‌ ചെയ്യുക.
അധികം താമസിയാതെ, മിക്കവാറും ഒന്നോ രണ്ടോ ദിവസങ്ങൾക്കകം നിങ്ങളുടെ ബുക്കു്‌ അമസോണിൽ പബ്ലിഷ് ചെയ്യപ്പെടുകയും ആ സന്തോഷവാർത്ത അവർ മെയിൽ മുഖേനേ നിങ്ങളെ
അറിയിക്കുകയും ചെയ്യും.
തുടരും....... അടുത്ത തവണ ആമസോൺ കിൻഡിലുപയോഗിച്ചുള്ള വായന
📕 📙 📕
Note : 1 വിലയും വിഹിതവും
********
അമസോണിലെ പ്രൈസിങ്ങും ലാഭവിഹിതവും മനസ്സിലാക്കാൻ
അല്പം പ്രയാസമുള്ള ഒരു മോഡലാണു്‌. എനിക്കും ഇതിനെക്കുറിച്ചുള്ള അറിവുകൾ
പരിമിതമാണെങ്കിലും എന്റെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിൽ നിന്നു്‌ മനസ്സിലാക്കിയ വിവരങ്ങൾ പറയാം.
നിങ്ങളുടെ പുസ്തകത്തിനു്‌ നിങ്ങൾ നിശ്ചയിക്കുന്ന വില 2.99 ഡോളറിൽ (ഇന്നത്തെ നിരക്കിൽ 220 രൂപ) കുറവാണെങ്കിൽ നിങ്ങൾക്കു്‌ വിലയുടെ 35 ശതമാനം മാത്രമേ റോയൽറ്റിയായി കിട്ടുകയുള്ളൂ.
പക്ഷേ നിങ്ങൾ 6Aയിൽ കണ്ട "Enroll My Book in KDP Select" ഓപ്ഷൻ സെലക്ട് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പുസ്തകത്തിന്റെ വില 220 രൂപയിൽ താഴെയാണെങ്കിലും നിങ്ങൾക്കു്‌ വിലയുടെ 70 ശതമാനം റോയൽറ്റിയായി കിട്ടും. ഈ ഓപ്ഷൻ യഥാർത്ഥത്തിൽ എന്താണെന്നോ, അതുകൊണ്ടു്‌
എന്തെങ്കിലും ദോഷങ്ങളുണ്ടോയെന്നുമുള്ള കാര്യം ഇപ്പോഴും പൂർണമായി അറിയില്ല. ഞാൻ ഗൂഗിളിലും മറ്റും സേർച്ചു്‌ ചെയ്തതിൽ പുതിയ എഴുത്തുകാരിൽ 90 ശതമാനം പേരും ഈ ഓപ്ഷൻ സെലക്ട് ചെയ്യുന്നുണ്ടെന്നാണു്‌ അറിയാൻ കഴിഞ്ഞതു്‌.
Note : 2 ബുക്കു്‌ അപ്‌ലോഡിങ്ങു്‌
********
മൈക്രോസോഫ്റ്റു്‌ വേർഡോ പി ഡി എഫോ ഉപയോഗിച്ചു്‌ നിങ്ങളുടെ എഴുത്തുകൾ പുസ്തകരുപത്തിൽ തയ്യാറാക്കാമെങ്കിലും ആമസോൺ തന്നെ തയ്യാറാക്കിയിട്ടുള്ള
"Kindle Create"
എന്നപേരിലുള്ള ഒരു ഫ്രീ ആപ്പു്‌ ഡൗൺലോഡ് ചെയ്തു്‌ നിങ്ങളുടെ ലാപ്പു്‌ടോപ്പിൽ ഇൻസ്റ്റാൾ ചെയ്താൽ അതുപയോഗിച്ചു്‌ നിങ്ങളുടെ പുസ്തകം കൂടുതൽ മനോഹരമായി തയ്യാറാക്കിയെടുക്കുവാൻ കഴിയും.
മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽനിന്നു്‌ കിൻഡിൽ ക്രിയേറ്റ് ഡൗൺലോഡു്‌ ചെയ്യാനാവും.
........................
Disclaimer: ഈ ലേഖനങ്ങൾ ഈ വിഷയത്തെക്കുറിച്ചു്‌ ഞാൻ മനസ്സിലാക്കിയ വിവരങ്ങൾ എന്റെ വായനക്കാർക്കു്‌ പകർന്നുകൊടുക്കാനുള്ള ഉദ്ദേശം ലക്ഷ്യമാക്കി മാത്രമുള്ളതാണു്‌.
ഈ വിവരങ്ങളുടെ സാധുതയോ, ഇതിന്റെ ഉപയോഗങ്ങളോ സംബന്ധിച്ചുള്ള തർക്കങ്ങൾക്കോ നീയമപ്രശ്നങ്ങൾക്കോ ലേഖനകർത്താവു്‌ ഉത്തരവാദിയായിരിക്കുന്നതല്ല.
🎠🎠🎠🎠
മൂന്നു്‌ ലേഖനങ്ങളുള്ള ഈ ലേഖനപരമ്പരയുടെ ഒന്നാം ഭാഗം "ആമസോൺ : 1 എന്താണു്‌ ആമസോണിൽക്കൂടിയുള്ള പുസ്തക പ്രസിദ്ധീകരണം?"
താഴെയുള്ള ലിങ്കിൽ നിന്നു്‌ വായിക്കാവുന്നതാണു്‌.
**************************************************************
കെ എൻ കേശവൻ നമ്പൂതിരിപ്പാട് MA BL. 
ആശാങ്കുരം
വസന്തിയുടെ മുത്തുമല കടം വാങ്ങി , നഷ്ടമായതിനാൽ വാങ്ങിക്കൊടുത്തു ദരിദ്രയായ പ്രേമയുടെ കഥ - muthumala - മൊപ്പസങിന്റെ കഥയുടെ മോഷണം 
നാടിനെ നശിപ്പിക്കും അഗ്നിരൂപിയാണിവൻ 

നന്മയെ വിഴുങ്ങുന്ന   സ്ഥൂലരാക്ഷസരൂപൻ 

എതിർത്താലുടൻ നാശം കീഴടങ്ങിയാൽ മെല്ലേ

ഇവനെത്തടുക്കുവാൻ മന്ത്രമൊ'ന്നഴി മതി'.

*******************************************


======================================

കാവ്യതീർത്ഥം പെയ്തൊഴിയാതെ 

#4 വരി കവിത രചന മത്സരം#

പോയ്‌പോയ ബാല്യത്തിന്നോർമ്മതൻ ചില്ലയിൽ 

ഇനിയെത്ര പുഷ്പങ്ങൾ കൊഴിയാതെ നിൽക്കുന്നു. 

എത്രമേൽ സൗരഭ്യ, മെത്രയോ വർണ്ണങ്ങൾ!

******************************

മലയാളകവിത സാഹിത്യഗ്രൂപ്പ് 


വരി- അർച്ചനാ ഉണ്ണി
അകന്നൊരു മാത്ര നിന്നുവെന്നാലും
തനിച്ചാകുമെന്നൊരു ശങ്കയുമില്ലയെന്നിൽ
ഒലിച്ചുപോകാതെ നിന്നോർമ്മയിലെവിടെയോ
ലയിച്ചിരിപ്പുണ്ടെന്നും നാം നമ്മളായ് തന്നെ

.

മറുവരി - മിനി മോഹനൻ 

എന്നുമെൻ പ്രാണനിൽ പ്രാണനാം പ്രിയസഖേ 

നിൻ ഹൃദയസ്പന്ദനം എൻ ജീവതാളമായ്.

അകലെയാണെങ്കിലും അറിയുന്നു നിന്നെ ഞാൻ

അനിതരസ്നേഹത്തിൻ പാലാഴിത്തിരകളായ്

========================

 .