Wednesday, October 31, 2012
പ്രണയം
Wednesday, October 17, 2012
മൂന്നാ൪
.
ഒരു മുഗ്ദ്ധസ്വപ്നംപോല്‍ കേരളമണ്ണിന്
കിഴക്കേച്ചരുവിലായ് മേവുന്ന സുന്ദരി
പച്ചയാം പട്ടിന്റെ ചേലയും ചുറ്റിയി -
ട്ടാര്‍ദ്രമാം പുഞ്ചിരി തൂകിയാ സുന്ദരി
മാനവഹൃദയത്തിലാഹ്ലാദവര്‍ഷം
ചൊരിഞ്ഞങ്ങു നില്ക്കയാണീ സഹ്യപുത്രി
ദൂരെയങ്ങാകാശസീമയെ ചുംബിക്കും
തേയിലക്കാടിന് ഹരിതാഭ കൗതുകം
നല്ലിളംകാറ്റിന്റെ കൈപിടിച്ചോടുന്ന
കോടമഞ്ഞാകും കുസൃതിക്കുരുന്നുകള്‍
എത്ര സുഭഗമീ മാമാലക്കൂട്ടത്തിന്‍
കണ്ണുപൊത്തിക്കളി, കണ്ടു നിന്നീടുകില്‍!
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുമായ് നില്ക്കും
കാര്‍മുകില്‍ വര്‍ണ്ണനെപ്പോലൊരാകാശവും
കാലികള്‍ മേയാനായ് പുല്‍ത്തടം തീര്‍ത്തിട്ടു
നീളെക്കുതിക്കുന്ന കല്ലോലിനികളും
പര്‍വ്വതപുത്രനൊന്നങ്ങതാ ദൂരത്തു
നീര്‍ച്ചാലു തീര്‍ക്കുന്ന പൂണൂലുമിട്ടിട്ടു
ഗായത്രിമന്ത്രം ജപിച്ചങ്ങു കാറ്റിനാല്‍
നിൽക്കയാണര്‍ക്കന്നു സ്വാഗതമോതുവാന്‍
മാമരക്കൂട്ടങ്ങള്‍ മേലെ നിവര്‍ത്തിയി -
ട്ടായിരം പൂക്കള്‍ തന് വര്‍ണ്ണക്കുടകളും
പോകുവാനാവാതെ ശങ്കിച്ചു നിൽപ്പൂ ഞാ-
നീ വശ്യസുന്ദരഭൂമികയില്‍ നിന്നു
Monday, October 15, 2012
ഉണ്ണിക്കണ്ണനോട്
കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
നിന് ചുടുനിശ്വാസം തഴുകുമ്പോള്‍ ഞാനതിന്
സംഗീതമായിപ്പൊഴിഞ്ഞിടട്ടെ
ആ വേണുനാദത്തിലലിയുന്ന കാളിന്ദി
തീരത്തു ഞാന്‍ വീണുറങ്ങിടട്ടെ
നിന്റെ വൃന്ദാവന ജ്യോത്സ്നകള്‍ വിരിയിക്കും
മലർമണമായി ഞാന്‍മാറിടട്ടെ
കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
കാളിന്ദി തീരത്തെ കുഞ്ഞിളം കാറ്റില്‍ ഞാന്‍
തേനൂറും ഗാനമായ് തീര്‍ന്നിടട്ടെ
യദുകുലഗോക്കള്‍ തന്‍കുടമണി കേള്‍പ്പിക്കും
നാദമതായിഞാന്‍ തീര്‍ന്നിടട്ടെ
ഗോക്കള്‍ ചുരത്തും നറുംപാലിന് വെണ്മയായ്
എന്നെ നീ മാറ്റിത്തരില്ലേ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
കൌത്സ്തുഭദ്യുതിയായ്മാറിയെങ്കില്‍
നിന്മുടി ചൂടുമാപീലിത്തിളക്കത്തിന്‍
മഞ്ജുളശോഭയായ് മാറിയെങ്കിൽ
നിന് മഞ്ഞപ്പട്ടുടയാടതന്നിഴതീര്‍ക്കും
സ്വര്‍ണ്ണനൂലായിഞാൻ മാറിയെങ്കില്‍
നിന്മാറിലണിയുന്ന മലർമാലതന്നിലെ
പൂവിന്‍സുഗന്ധമായ് മാറി ഞാന്‍ മാറിയെങ്കില്‍
കണ്ണാ കണ്ണാ കണ്ണാ നിനക്കെന്റെ
ഭക്തിചന്ദനത്തിനാല്‍ മുഴുക്കാപ്പൂ
താമരക്കണ്ണാ.. ഗുരുവായൂരപ്പാനിന്‍
പാദപത്മത്തിലെൻ പു ഷ്പാർച്ചന
കാര്‍മുകില്‍ വര്‍ണ്ണാ പൊന്നുണ്ണിക്കണ്ണാ
നിനക്കേകുന്നുഞാനെന്റ ഹൃദയപുഷ്പം
സ്വീകരിക്കു നീ, അനുഗ്രഹിക്കു എന്നെ
മുകില്‍വര്‍ണ്ണാ ...കൃഷ്ണാ, പീതാംബരാ..
Saturday, October 13, 2012
ഓണമെത്തി
രാവിന്റെ പുണ്യം
ഇന്നലെ രാവിലെന്‍ പൂച്ചട്ടി തന്നോരു
ചന്ദ്രികത്തുണ്ടാം നറുമലരൊന്നിനെ
ശുഭ്രമതിന്‍ നേ൪ത്ത രേശ്മദലങ്ങളില്‍
ശുദ്ധസൗന്ദര്യത്തെ ദ൪ശിച്ചുഞാ൯
എ൯പ്രിയപൈതലിന്‍ സ്നിഗ്ദ്ധസുസ്മേരം പോ
ല൯പോടതി൯ പ്രഭ ഞാനറിഞ്ഞു
ഇരുളിന്റെ താരുണ്യമേറുമ്പോളീ സൂന -
സൗരഭ്യമെങ്ങും പട൪ന്നിതല്ലോ
രാവിന്റെ പാതിയിതേറെക്കഴിഞ്ഞിട്ടും
രാക്കിളിപ്പാട്ടിന്റെ താളങ്ങളില്‍
നിഴലും നിലാവുമീപ്പൂവിന്നു ചുറ്റും
നിരവദ്യ ന൪ത്തനം ചെയ്തിടുന്നു
നിദ്രാവിഹീനരാം താരകപ്പൂക്കളീ -
ക്കൊച്ചുസൗന്ദര്യത്തെയുറ്റു നോക്കി
വിസ്മയം പൂണ്ടിടാം -നീ നിശാഗന്ധിയോ
ബ്രഹ്മകമലമോ രാവിന്റെ റാണിയോ
നാമമേതാകട്ടെ,യെങ്കിലും പുലരിയില്‍
നീ വെറും വിസ്മൃതി ദുഃഖപുത്രി!
എങ്കിലും നീയെ൯ പുല൪കാല സ്വപ്നത്തില്‍
മന്ദസ്മിതം തൂകി വന്നുനില്‍ക്കാം
വിരസമാം മധ്യാഹ്നവേളയില്‍ നീയെനി -
ക്കാശ്വാസമേകുമൊരോ൪മ്മയാകാം
നിദ്രയെന്നോടു പിണങ്ങുന്ന രാവില്‍ നീ
നിശ്ശബ്ദമായ് വന്നു കിന്നരിക്കാം
നന്ദി പറഞ്ഞിടാനാവില്ല വാക്കിനാ-
ലാല്ലെങ്കിലാക്ക൪മ്മമ൪ത്ഥശൂന്യം
ഇനിഞാ൯ മടങ്ങട്ടെയെ൯ ശുഷ്കനിദ്രത൯
കനിവിന്റെ കംബളക്കൂട്ടിലേക്കായ്
Thursday, October 11, 2012
Repose
Never have I seen Thy face,
Nor have I heard Thy soothing voice;
Yet in my dreams I rest my head
Upon Thy shoulder, calm and poised.
As Thy velvet fingers touch my face,
A quiet smile upon me slips;
I fail to name this tender feeling—
It trembles softly on my lips.
Each morning wakes me to the light,
To gaze upon the boundless sky;
I rise from sleep to greet the peaks
Of Western Ghats that tower high.
A lonely breeze Thou sendest me,
To hold me in its thousand arms;
And coffee blossoms, pure and white,
Surround my soul with fragrant charms.
The paddy fields in emerald robes
Stretch far beyond the horizon’s line;
A gentle stream flows winding down
Like silver threads in nature’s design.
My Lord, I feel Thee everywhere,
Yet still Thy face I cannot see;
From life’s deep core, from truth’s pure flow,
Lift me to touch eternity.
Repose
Never have I seen Thy face,
Nor have I heard Thy soothing voice;
Yet in my fancies I rest my weary head
Upon Thy shoulder, calm and at ease.
As Thy velvet fingers touch my face,
A gentle smile flickers on my lips;
I find it hard to define or discern
The reason why my heart feels so.
Each morning wakes me to the light,
To gaze at the infinite sky ahead;
I rise from sleep into the limelight
To behold the peaks of the Western Ghats.
There Thou sendest a lonely breeze
To embrace me with its thousand hands;
And coffee blossoms, pure and white,
Welcome me with their glorious fragrance.
The green cloak of the paddy fields
Stretches far into the horizon;
A narrow stream flows softly down,
Like a sleek silver ribbon of a river.
My Lord, Thou art everywhere,
Yet Thy face is hidden from me;
From the core of reality and the flow of life,
Let me soar high to touch Thy feet of eternity.
Nor I heard your soothing voice
In my fancies I rest my weary head
On your shoulder with ease indeed
As thy velvet fingers touch my face
A deep smile flickers on my lips
I find it hard to define or discern
And I don't know the reason why
Every morning wakes me up
To pomp the infinite sky ahead
I open my eyes from sleep to lime light
To pomp the peaks of western ghats
Where thou sent a lonely breeze
To hug me with its thousand hands
And the coffee blossoms white
To welcome me with its glorious fragrance
The green cloak of the paddy field
Stretches its edge to horizon.
A narrow hub stream flows down
With a sleek ally river stripe
My Lord, you are there every where
But your face is hidden from me
From the core of reality and the flow of life
Let me soar high with glory to touch your feet of eternity.
നന്ദി , ഒരായിരം നന്ദി......
ഓരോ മനുഷ്യരും തീര്‍ത്ഥാടകര്‍
ലക്ഷ്യത്തിലെത്തിയാല്‍ പിന്നെത്തിരിച്ചോരു
യാത്രയതൊട്ടുമേ സാധ്യമല്ല
ഉത്തരം കിട്ടാത്തോരീ പ്രഹേളികയില്‍നി -
ന്നെത്തിപ്പിടിക്കാന്‍ കഴിയാത്ത സത്യങ്ങ -
ളെത്ര നിരാകരിച്ചാലും മനുഷ്യന്റെ
ചിന്താതലങ്ങളില്‍ വടുക്കളായ് മാറിടും
എങ്കിലുമീ ലോകജീവിതം മര്‍ത്യന്നു
സങ്കടക്കൂമ്പാരമേകുന്നതെന്തേ
ഒരുമാത്ര നോക്കിയാലീ ദുഃഖപര്‍വ്വങ്ങ-
ളത്രയും നമ്മള്തന് സൃഷ്ടിമാത്രം
ഒന്നും നമുക്കില്ല സ്വന്തമീ ലോകത്തി-
ലെല്ലാം വെറുംവ്യഥ-പാഴ്ക്കിനാവും
ഇന്നലെച്ചെയ്തോരാ നന്മകളൊക്കെയും
ഈ തീര്‍ത്ഥയാത്രയില്‍ പാഥേയമായ്
വ്യർത്ഥ ദുഃഖങ്ങള്‍കൊണ്ടെന്തിന്നു ഞാനെന്റെ
മുഗ്ദ്ധമനോഹരജീവിതാരാമത്തെ
ശുഷ്കനിശൂന്യമാം പാഴ്നിലമാക്കിയി -
ട്ടെന്തിനെല്ലമോ പരിതപിച്ചു
ഇനിയെന്റെ സ്വപ്നങ്ങൾക്കതിരില്ല
വഴിതേടുമാശകൾക്കന്ത്യമില്ല
അകലെയാകാശത്തു നിഴല്‍ ചൂടിനില്‍ക്കുമീ
കാര്‍മേഘമാലകള്‍ കാണ്മതില്ല
ആർത്തിരമ്പുന്നൊരീപ്പേമാരി ജാലക -
ച്ചില്ലില്‍ വീണുടയുന്ന താളത്തിമിര്‍പ്പിലെന്‍
ചീര്‍ത്തദുഃഖത്തിന്‍ കളിപ്പാവക്കൂട്ടങ്ങ-
ളാടിത്തിമിര്‍ത്തങ്ങുദൂരേയ്ക്കു പോയിതാ
നീലോല്പലത്തിന്‍ദലങ്ങള്‍പോലാകാശ-
മുറ്റത്തു പാറിക്കളിക്കുന്ന വാരിദ
ക്കൂട്ടങ്ങളെന്നോടു സ്നേഹാതിരേകത്താല്‍
കിന്നാരമൊന്നും പറയാന്‍ വരില്ലയോ
കാലത്തിനായ് ഞാന്‍ മടക്കിക്കൊടുത്തെന്റെ
കാളിമയോലും കദനത്തിന്‍ പൂക്കളെ
കാണുവാനായിനിക്കണ്മുന്നിലെത്തുന്ന
കാഴ്ച്ചകളൊക്കെയും ജ്യോതിര്‍മയം
ഹൃദയത്തുടിപ്പിലേക്കിറ്റുവീഴുന്നൊരാ
നൊമ്പരത്തുള്ളികളാരേ തുടച്ചിട്ടു
തേനൂറുമാശതന്‍ മുന്തിരിച്ചാറെന്റെ
പാനപാത്രത്തിലൊഴിച്ചുതന്നു!
കാലമെന്നാത്മാവിലാഴത്തിലേല്പി-
ച്ചുണങ്ങാത്ത നൊമ്പരപ്പാടുകളൊക്കെയും
സ്നേഹാമൃതംകൊണ്ടു ലേപനംചെയ്തിട്ടി-
താരേതികച്ചും സുഖപ്പെടുത്തി!
നിശ്ചയമില്ലെനിക്കാരോടുചൊല്ലേണ്ടു
നന്ദിയെന്നുള്ള രണ്ടക്ഷരത്തെ
എങ്കിലും ഞാനീ പ്രപഞ്ചത്തിനർപ്പിപ്പൂ
എന്റെ കൃതജ്ഞതാസാഗരത്തെ.
Tuesday, October 9, 2012
കാത്തിരിപ്പ്
നീ എന്തേ വന്നതില്ല ?
ഈയിടെയായി നീ എന്നെ വല്ലാതെ അവഗണിക്കുന്നു.
നിന്നോടെനിക്കുള്ള സ്നേഹം, നീ എന്തേ അറിഞ്ഞതില്ല ?
കടലും നീര്‍പ്പോളയും പോലെ
നമ്മള് തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നുവോ
നീ ഇല്ലാതെ ഒരു രാത്രിപോലും കഴിയനെനിക്കവില്ലെന്നറിയില്ലേ
എന്റെ കണ്പോളകള് നിന്റെ ചുംബനം കൊതിക്കുന്നു
നിന്റെ സ്നേഹലിംഗനത്തിലമരാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുന്നു
ഇനിയും വൈകുന്നതെന്തേ
നീ ഒന്ന് വേഗമെത്തുക ,എത്രയും വേഗം.
നിന്നെ ഞാന്‍ കാത്തിരിക്കുന്നു
എന്റെ പ്രിയപ്പെട്ട നിദ്രേ
എന്നെ പുല്കുക ,ചുംബനം കൊണ്ട് മൂടുക
നിദ്രേ എന്റെ ജീവനാഡിയാം നിദ്രേ
Friday, October 5, 2012
എന്റെ ഗ്രാമം
=========
ഓര്‍മ്മകള്‍ പുഴയായതൊഴുകട്ടെയീ-
പുഴയേകദിക്കിലേക്കൊഴുകുമ്പോളോര്‍മ്മകള്‍
എവിടേയ്ക്കു ഞാനെന്റെയോര്‍മ്മതന്‍ കുതിരയെ
വെള്ളിക്കൊലുസിട്ട മാമലച്ചെരുവിലായ്
കാലികള്‍ മേയുന്ന കൊച്ചു ഗ്രാമം
ഗ്രാമത്തിന് മാറിലൂടകലേക്കു നീളുന്നോ
രൊറ്റയടിപ്പാത കാണ്മതില്ലേ
അതു ചെന്നു നില്ക്കുമാ പാഠശാലാങ്കണ-
മെന്നുമെന്നോ൪മ്മത൯ സ്വര്‍ഗ്ഗഭൂമി
കൗമാരസുന്ദര സ്വപ്നങ്ങള്‍ നെയ്തൊരാ
പുണ്യസുഭഗമാം പൂങ്കാവനം
അഭിവന്ദ്യരാം ഗുരുഭൂതര് തന് പാദത്തി-
ലര്‍പ്പിച്ചിടട്ടെയെന്നശ്രുപൂജ
കളകളം പാടിക്കൊണ്ടൊഴുകുമാപ്പൂഞ്ചോല-
യെന്നോടു മന്ത്രിച്ചതേതു രാഗം
ദൂരെയങ്ങാകാശ വീഥിയില്‍ പാറി-
പ്പറക്കുന്ന പക്ഷികള്‍ പോവതെങ്ങോ
ദേവാലയങ്ങള്‍ മുഴക്കും മണിനാദ-
നിർഝരിയില്‍ ഭക്തിസാന്ദ്രമാകും
പൊന്നുഷ:സന്ധ്യകളാരതിചെയ്യുന്ന
നിത്യവിശുദ്ധമാം പുണ്യഭൂമി
അവിടെയാണെന്റെയാത്മാവിന്റെ വേരുകള്‍
അവിടെയെ൯ ജീവന്റെ വ൪ണ്ണത്തുടിപ്പുകള്‍ .
