തീരം...
=====
ജീവിതം, കാലമാം സാഗരത്തിന്റെ
അനന്യമാം തിരകള്‍ വന്നണയുന്ന തീരം
സ്വപ്നങ്ങള്‍ നിദ്രതന്‍ തേരേറി വന്നെന്റെ
കണ്ണു പൊത്തിക്കളിക്കുന്നൊരീ തീരം.
ഒരുനാള്‍ മരിക്കുന്ന സ്വപ്നങ്ങളൊക്കെയും
വീണ്ടും പുനര്‍ജ്ജനിക്കുന്നൊരീ തീരം.
ഒരുപാടു ചിന്തകള്‍ ചേക്കേറുമീശിലാ-
പര്‍വ്വങ്ങളതിരിട്ട നിശ്ശബ്ദമാം തീരം.
മോഹങ്ങള്‍ തന് ചീര്‍ത്ത ഭാണ്ഡവും പേറി
വന്നെത്തിടും വന്‍തിര പൊട്ടിത്തകരുന്ന
വ്യര്‍ത്ഥമാമേകാന്ത തപ്തനിമിഷങ്ങള് തന്
ചെറുമണല്‍ത്തരികള്‍ നിരന്നൊരീ തീരം.
ഓമല് പ്രതീക്ഷ തന് അരുണപ്രകാശത്തി-
ന്നൊരു ജ്വാല വീണു പരക്കുന്നതാം തീരം
കണ്‍ചിമ്മുമായിരം നക്ഷത്രക്കുഞ്ഞുങ്ങള്‍
സ്നേഹത്തിന് മണിമുത്തു ചൊരിയുന്നൊരീ തീരം
ആശകള്‍ തന് ശതകോടിയാം ചെമ്പവിഴ
രേണുക്കള്‍ വീണുടയുമൊരു ശപ്ത തീരം...
അലയുവാനായെനിക്കെന്തിനീ വ്യഥ..
അണയുവാനീ സ്വപ്നതീരമുണ്ടെങ്കില്!
=====
ജീവിതം, കാലമാം സാഗരത്തിന്റെ
അനന്യമാം തിരകള്‍ വന്നണയുന്ന തീരം
സ്വപ്നങ്ങള്‍ നിദ്രതന്‍ തേരേറി വന്നെന്റെ
കണ്ണു പൊത്തിക്കളിക്കുന്നൊരീ തീരം.
ഒരുനാള്‍ മരിക്കുന്ന സ്വപ്നങ്ങളൊക്കെയും
വീണ്ടും പുനര്‍ജ്ജനിക്കുന്നൊരീ തീരം.
ഒരുപാടു ചിന്തകള്‍ ചേക്കേറുമീശിലാ-
പര്‍വ്വങ്ങളതിരിട്ട നിശ്ശബ്ദമാം തീരം.
മോഹങ്ങള്‍ തന് ചീര്‍ത്ത ഭാണ്ഡവും പേറി
വന്നെത്തിടും വന്‍തിര പൊട്ടിത്തകരുന്ന
വ്യര്‍ത്ഥമാമേകാന്ത തപ്തനിമിഷങ്ങള് തന്
ചെറുമണല്‍ത്തരികള്‍ നിരന്നൊരീ തീരം.
ഓമല് പ്രതീക്ഷ തന് അരുണപ്രകാശത്തി-
ന്നൊരു ജ്വാല വീണു പരക്കുന്നതാം തീരം
കണ്‍ചിമ്മുമായിരം നക്ഷത്രക്കുഞ്ഞുങ്ങള്‍
സ്നേഹത്തിന് മണിമുത്തു ചൊരിയുന്നൊരീ തീരം
ആശകള്‍ തന് ശതകോടിയാം ചെമ്പവിഴ
രേണുക്കള്‍ വീണുടയുമൊരു ശപ്ത തീരം...
അലയുവാനായെനിക്കെന്തിനീ വ്യഥ..
അണയുവാനീ സ്വപ്നതീരമുണ്ടെങ്കില്!