Wednesday, April 17, 2013

A Puzzle Without Solution

What's life I don't know
Time decides and steer it's route
We're meek and mere to obey
Without making objections

On this beautiful planet
One should come when time calls
To live his life in a spirit
Of success and failure in stills

To lead a life in peace
Is mere a dream we see
But the real life is full of grieves
Which never comes to end

When time comes one should go
With no words of objection
That is death we call 
The only truth we know 

സ്വപ്നം

സ്വപ്നം 
=========
നിദ്രതന്നഗാധമാം ശൂന്യതയ്ക്കുള്ളിൽനിന്നു 
നിത്യവും നീ വന്നീടും നിർമ്മലേ ,നിരാമയേ 
അറിവീലെനിക്കുനിന്നലിവിന്നുറവിടം 
അറിവീലകംപൂകു,മാർദ്രമാമാത്മാംശങ്ങൾ.
കൊണ്ടുവന്നീടും നീയൊരത്ഭുത പ്രപഞ്ചത്തെ,
കണ്ടുതീർക്കുവാനായി നിദ്രതൻ ചട്ടയ്ക്കുള്ളിൽ. 
കാണാത്തോരൂരും കണ്ടുപോയീടാവഴികളും 
കണ്ടിട്ടില്ലാത്തോരായിട്ടായിരം സഖാക്കളും
ഉറക്കം വന്നെത്തിയാലൊന്നൊന്നായെത്തീടുമീ  
ഉണർവ്വിൻ വെളിച്ചത്തിലാടിയും പാടിക്കൊണ്ടും
ഉരിയാടിയും പിന്നെയൂർജ്ജമായ് നിറഞ്ഞുമെ- 
ന്നുയിരിന്നുയിരാകുമായിരം സ്വപ്നങ്ങളായ് 
ഇഹലോകം വിട്ടെങ്ങോ പോയ്‌മറഞ്ഞോരാ പ്രിയ- 
ദേഹങ്ങളൊക്കേയുമെൻ സ്വപ്നത്തിൽ വന്നീടുന്നു 
അവരെക്കാണാനായ് ഞാൻ മനസ്സാ പ്രാർത്ഥിച്ചുകൊ -
ണ്ടവർക്കായർപ്പിക്കുന്നു സ്വപ്നത്തിൻ പുഷ്പാഞ്ജലി.
ചിലപ്പോളഗാധമാമാരണ്യാന്ധകാരത്തിൻ 
വലയിൽപ്പെടുത്തിയിട്ടങ്ങനെ ചിരിക്കും നീ 
ചിലപ്പോളെത്തീടും ഞാൻ വർണ്ണാഭമാകുന്നോരാ 
ബാലചാപല്യങ്ങൾതൻ മുഗ്ദ്ധമാം കളിക്കൂട്ടിൽ
ചിലപ്പോളെത്തീടുമെൻ മിഥ്യമോഹങ്ങൾ പൂത്തു
കൊഴിഞ്ഞ കലാലയക്കോലായിലേകാന്തമായ്. 
ചിലപ്പോളാകട്ടെയെൻ നിർവൃതിക്കിടം നല്കും 
മാതൃത്വകാലത്തിന്റെയാദ്യനാളുകൾ മുന്നിൽ.
നിന്റെ കേളികളെത്ര പ്രിയമാണെനിക്കെന്നും 
നിന്റെ സമ്മാനങ്ങളെൻ നെഞ്ചോടുചേർക്കുന്നു ഞാൻ
നീവരുംസഖീ നേർത്തതെന്നലായ് സുഗന്ധമായ്‌
നീരജം വിടർന്നീടും സരസ്സിൻ സൗന്ദര്യമായ്.

കാണുവാൻമോഹിക്കുന്ന കാഴ്ചകൾ തന്നും പിന്നെ 
കാത്തിരിക്കുന്നോരെത്ര നന്മകൾ കാട്ടിത്തന്നും. 
നീയില്ലയെങ്കിൽപ്പിന്നെ നിദ്രകൾ നിശ്ശൂന്യങ്ങൾ 
നീയില്ലയെങ്കിൽ നീണ്ട രാത്രികൾ വിരസങ്ങൾ.

പ്രാപിക്കാൻ കഴിഞ്ഞീടാ മോഹങ്ങളൊക്കെയുമെൻ 
പ്രാപ്തമാം സ്വപ്നങ്ങളായ്ക്കൊണ്ടുവന്നീടേണം നീ 
കാത്തിരിക്കുന്നു സഖീ, നിന്നെ ഞാൻ നിദ്രക്കണ്ണി-
ലൊത്തിരി സ്നേഹം ചാർത്തി നിർനിമേഷമായെന്നും....   
  
      

സൂര്യനോട് ....

നിത്യവും നീലാകാശ സഞ്ചാരം നടത്തീടും 
കർമ്മസാക്ഷിയോടായ് ഞാനൊന്നു ചോദിച്ചീടട്ടെ 
എന്തേനീ കാണാത്തതീയധർമ്മപ്പേക്കൂത്തുകൾ 
അന്തമില്ലാതീപ്പാരിൽ അരങ്ങേറുന്നു നിത്യം 

ശിശുക്കൾ പൈതങ്ങൾക്കും കൗമാര കുസൃതിക്കും 
യുവചേതനയ്ക്കുമീ വാർദ്ധക്യ മാറാപ്പിനും 
ഒന്നുപോൽ നല്കീടുന്നു പീഢകൾ കാട്ടാളൻമാർ 
എന്നുമീ ദുഷ്ടക്കൂട്ടം നടമാടുന്നൂ ഭൂവിൽ 

അവരെത്തളയ്ക്കുവാൻ ,തടഞ്ഞു നിർത്തീടുവാൻ 
ആവതില്ലിവിടുത്തെ നിയമക്കുടുക്കിന്ന് 
അവരെ നശിപ്പിയ്കാനാവില്ല ശസ്ത്രങ്ങൾക്കും 
അവരെത്തടുക്കുവാനാവില്ല മിത്രങ്ങൾക്കും 

അഗ്നിതൻ കരങ്ങളെ നീട്ടിയീക്കിരാതരെ 
ഭസ്മമാക്കീടാനിത്ര വൈകുന്നതെന്തേ സൂര്യ !
നിന്റെ രശ്മികൾക്കായ് നീ കൊടുത്തീടുക താപം 
നിന്റെ കോപത്തിൻ തീക്ഷ്ണജ്ജ്വാലതൻ കൊടുംതാപം !

പടർന്നീടട്ടെ നിന്റെ ശക്തമാം തീനാളങ്ങൾ 
ഭസ്മമാക്കീടട്ടെയീക്കശ്മലന്മാരെ വേഗം 
രക്ഷിക്കനീയീപ്പിഞ്ചു പൈതങ്ങളവർക്കായ് 
ഇക്ഷിതിപ്പൂങ്കാവനം കാത്തിരിക്കുന്നു താഴെ 

Tuesday, April 16, 2013

Ride With a Fairy

Come dear friend and compass the world
With me on one side in your flight
When all the mortals sleep in cold
Let me have a ride through the sight..

Keeping the greenish mountains afar
Going beyond the shimmery lake
Open the doors of heaven ajar
Take me to the ride along till they wake .

Let's bind upon this long ride
To cover the distance crude or rough
By keeping the thoughts of sighs aside
And filling the hearts with a better stuff

Oh sweet friend! Steer to the bower
Where the buds of mercy bloom
Spreading the sweetest fragrance for ever
To lift a mortal from the day of doom.

Let me listen to the music of clouds
Let me dance to the tongs and bones
By riding through the flowery roads
Where the little stars play before it dawns.

Oh friend ! Lead our path to the world of cheer
A world which is not in the darkness
But the words of blessings one can hear
Which comes out from the depth of kindness.


Tuesday, April 9, 2013

നീ പൊഴിയുക..........എനിയ്ക്കായ്‌ .......

നീയെനിക്കൊരു ചാറ്റൽ മഴയാണ് 
നിന്റെ  നനുത്ത തുള്ളികൾ ..... 
അകവും പുറവും കുളിർപ്പിക്കുന്ന 
അമൃതകണങ്ങൾ
ഇളം കാറ്റിനൊപ്പം 
നീ പതിക്കുമ്പോൾ 
തരളിതമാകുന്നത് 
എന്റെ മനവും തനുവും 
ഇന്നലെകളുടെ
 കറുത്ത മേഘാവരണത്തിൽ നിന്നും 
ഇന്നിന്റെ പ്രകാശത്തിലേയ്ക്കുള്ള 
നിന്റെ പ്രയാണം .... 
മാരിവില്ലിന്റെ മഞ്ജുളവീഥിയിൽ 
നിന്റെ സ്വപ്നസഞ്ചാരം !!!!!
നീ പൊഴിയുക..........  
പിന്നെയും പിന്നെയും ... 
നിന്റെ ആർദ്രതയിൽ 
മുളകൾ പൊട്ടി 
ഞാനുയരട്ടെ വാനിലേയ്ക്ക് .... 
വ്യർത്ഥമോഹങ്ങളെ മണ്ണിൽ മറച്ച് 
ആർജ്ജവത്തിൻ പുതുനാമ്പു നീട്ടി 
മഹാവൃക്ഷമായ്‌
ഞാൻ ഉയരങ്ങൾ താണ്ടാം 
ആകാശപ്പന്തലിൽ കൈതൊട്ടു നില്ക്കാം.   
നിന്റെ വീണയിൽ 
അനന്തമാം തന്ത്രികൾ 
ചേർന്നുതിർക്കുക
വിജയഗീതികൾ...... 
അന്ത്യഗാനം പാടിനിർത്തും വരേയ്ക്കും 
നീ പൊഴിയുക 
എനിയ്ക്കായ്‌ .......  
   

Fire Flies

Think
About the world 
With a positive mind
Which'll turn it 
Upside down

See 
Around the world
With a lime light of love
Which'll show you
The reality 

Listen 
To the whisper of nature
may be a breeze or drizzle
or a chirping sparrow
But so sweet

Remember 
The way you're being loved
By the numberless earthen factors
For nothing in return
Expected for

Forget
All the sorrows in life
For the life is not to mourn
But may rock the days
With merry

Shower
Your heart full love with power
Which'll cost you nothing but fear
In the world of scare
But in care

Leave
The world of tears,full of grief
Without a second thought of pain
Which'll lead to vein
Without regrets

Come back
To the heart of people who love you
From the deepest heart of affection
With full of mighty love
To surviveThe Dream World

Sleepless nights of thoughts
Take my heart afar
Through the narrow rustic path
Which leads to the mountain top

Wind blows here with might
In all directions right
Will take my body nowhere
But my soul remains to sway

Distant views of geometric figures
Divine patches of earthen job
There grows grain and green
To feed the humans here

It's beyond the border, the boundary line
Where two state distinguish
But the beauty binds the souls
Who speak two different languages

The long stretch of rolling mountains
With a veil of misty white
Tells the tales of high range life
In the fragrance of spices grown