പറയുവാനേറെയുണ്ടെങ്കിലും ഞാനെന്റെ
മൗനം നിനക്കായി പങ്കുവെയ്ക്കാം
പരിഭവമേതുമുണ്ടെങ്കിലും ഞാനെന്റെ
പ്രണയം നിനക്കായ് പകര്‍ന്നു നല്കാം
പ്രിയമാനസാ നിന്റെ പ്രണയ കടാക്ഷങ്ങള്‍
നറുനിലാപ്പാല്‍മഴ ചൊരിയുന്ന രാവിതില്‍
സ്വച്ഛമെന്‍ മനസ്സാകും പൊയ്കയിലേതോ
കുമുദിനി മന്ദഹസിക്കുന്നു ലജ്ജയാല്‍
നിന്നന്തരംഗമാം പൊന്‍മുളം തണ്ടിലെന്‍
നിശ്വാസമനുരാഗ മധുരഗീതം പാടും
നിന്‍വിരല്‍ത്തുമ്പൊന്നു തൊട്ടാലൊഴുകിടും
നാദവിപഞ്ചികാ ഗാനമായ് മാറും ഞാന്‍
മറഞ്ഞൊരാ സന്ധ്യതന്‍ മൗനദുഃഖത്തില്‍ ഞാന്‍
മിഴിപൂട്ടി നിന്നെയും കാത്തിരിക്കാം
മൗനം നിനക്കായി പങ്കുവെയ്ക്കാം
പരിഭവമേതുമുണ്ടെങ്കിലും ഞാനെന്റെ
പ്രണയം നിനക്കായ് പകര്‍ന്നു നല്കാം
പ്രിയമാനസാ നിന്റെ പ്രണയ കടാക്ഷങ്ങള്‍
നറുനിലാപ്പാല്‍മഴ ചൊരിയുന്ന രാവിതില്‍
സ്വച്ഛമെന്‍ മനസ്സാകും പൊയ്കയിലേതോ
കുമുദിനി മന്ദഹസിക്കുന്നു ലജ്ജയാല്‍
നിന്നന്തരംഗമാം പൊന്‍മുളം തണ്ടിലെന്‍
നിശ്വാസമനുരാഗ മധുരഗീതം പാടും
നിന്‍വിരല്‍ത്തുമ്പൊന്നു തൊട്ടാലൊഴുകിടും
നാദവിപഞ്ചികാ ഗാനമായ് മാറും ഞാന്‍
നിറയുമാസ്നേഹത്തിലലിയുവനായ് വീണ്ടും
നിറദീപമായ് ഞാനെരിഞ്ഞു നില്ക്കാംമറഞ്ഞൊരാ സന്ധ്യതന്‍ മൗനദുഃഖത്തില്‍ ഞാന്‍
മിഴിപൂട്ടി നിന്നെയും കാത്തിരിക്കാം
പ്രണയഗീതം അസ്സലായിട്ടുണ്ട്
ReplyDeleteവളരെ നന്ദി സര്
Deleteകാത്തിരിപ്പിന്‍റെ ഭാവഹാവാദികള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
ReplyDeleteആശംസകള്‍
വളരെ നന്ദി സര്
DeleteThis comment has been removed by the author.
ReplyDeleteസംഗീത സാന്ത്രമാം പ്രണയ ഗീതം
ReplyDeleteസൌന്ദര്യ മോഹന ഭാവ ഗീതം
പ്രണയസരസിന്റ ഋതു ഭേദത്തിൽ
പ്രണയ നിലാവായ് ഉരുകുന്നുവോ.?
മനോഹരം മിനി എല്ലാ ആശംസകളും
എന്നെന്നും നന്മകൾ മാത്രം !!!!
ഒരുപാടു സന്തോഷം ദേവേട്ടാ,,
Delete