Tuesday, October 13, 2015

....

തിങ്കള്‍ക്കളിവള്ളം 
മെല്ലെത്തുഴഞ്ഞീട്ടു
പോകുവതെങ്ങു നീ  
ലോല നിശീഥിനി.
ശ്യാമാംബരത്തിന്‍ 
തടാകത്തിന്നക്കരെ
ആരാണുറങ്ങാതെ 
കണ്‍പാര്‍ത്തിരിപ്പതും 
കാത്തിരിക്കുന്നുവോ 
നെയ്യാമ്പല്‍കുഞ്ഞുങ്ങള്‍
പൊന്‍മുത്തം കിട്ടിയാല്‍ 
കണ്‍ തുറന്നീടുവാന്‍ 
അരിമുല്ലപ്പൂമണം 
കൊണ്ടുപോയീടുമോ
ഇത്തിരി വീതം 
പകര്‍ന്നു നല്‍കാന്‍ 

2 comments:

  1. ലോലനിശീഥിനിയെന്ന പ്രയോഗം നന്നായി.
    ആകെ മനോഹരം

    ReplyDelete
  2. ശുഭരാത്രി
    ആശംസകള്‍

    ReplyDelete