പാടാന്‍ മടിക്കുന്ന
പൂങ്കുയിലേ
നിന്റെ പാട്ടിനായ്
കാതോര്‍ത്തിരിക്കുന്നു ഞാന്‍..
ഗാനപ്രപഞ്ചമാ
ഹൃദയത്തിന് ചെപ്പില്‍ നീ
എന്തിനായ് പൂട്ടിവെച്ചീടുന്നു
ഗായകാ..
ഒരു സ്നേഹസാഗരം
കാത്തിരിക്കുന്നു നിന്
വ്യഥകളകറ്റുവാന്‍ തോഴാ..
ഉയരുന്നൊരലകളായ്
ഉയിര് തന്നു തഴുകുവാന്‍
ഉണ്ടാര്ദ്ര സ്നേഹത്തിന്
നിറ സമുദ്രം.
ആഴ്ന്നാഴ്ന്നിറങ്ങുക
അഗാധത തേടുക
ഒരു സൂര്യബിംബമായ്
ഉയിര്ത്തെഴുന്നേല്ക്കുക..
കാവ്യകമലങ്ങള് തന്
നിറമാല തീര്‍ക്കുക..
കാത്തിരിക്കുന്നു ഞാന്‍
കാതോര്‍ത്തിരിക്കുന്നു
പ്രിയകോകിലത്തിന്റെ
മൃദുഗാനനിര്ഝരി
പൂങ്കുയിലേ
നിന്റെ പാട്ടിനായ്
കാതോര്‍ത്തിരിക്കുന്നു ഞാന്‍..
ഗാനപ്രപഞ്ചമാ
ഹൃദയത്തിന് ചെപ്പില്‍ നീ
എന്തിനായ് പൂട്ടിവെച്ചീടുന്നു
ഗായകാ..
ഒരു സ്നേഹസാഗരം
കാത്തിരിക്കുന്നു നിന്
വ്യഥകളകറ്റുവാന്‍ തോഴാ..
ഉയരുന്നൊരലകളായ്
ഉയിര് തന്നു തഴുകുവാന്‍
ഉണ്ടാര്ദ്ര സ്നേഹത്തിന്
നിറ സമുദ്രം.
ആഴ്ന്നാഴ്ന്നിറങ്ങുക
അഗാധത തേടുക
ഒരു സൂര്യബിംബമായ്
ഉയിര്ത്തെഴുന്നേല്ക്കുക..
കാവ്യകമലങ്ങള് തന്
നിറമാല തീര്‍ക്കുക..
കാത്തിരിക്കുന്നു ഞാന്‍
കാതോര്‍ത്തിരിക്കുന്നു
പ്രിയകോകിലത്തിന്റെ
മൃദുഗാനനിര്ഝരി
കിളിപ്പാട്ട്
ReplyDeleteഗാനനിര്‍ഝരി നന്നായി
ReplyDeleteആശംസകള്‍