പ്രണയം പൊട്ടിമുളയ്ക്കാന്‍ മണ്ണും
മണ്ണിന്‍ നനവും വേണ്ടല്ലോ
മഴയുംകാറ്റും വെയിലും ചൂടും
ഒന്നുമതില്ലാതതു വളരും
മാനവഹൃത്തില്‍ വടവൃക്ഷത്തിന്‍
ചാരുതയേകീട്ടതു വളരും
പൂക്കുംകായ്ക്കും തളിരിടുമെന്നും
ഋതുഭേദങ്ങളതറിയാതെ
കാലമിതെത്ര പുരോഗതി കൈവ-
ന്നെല്ലാം യാന്ത്രികമാണെന്നാകിലു-
മോരോമനസ്സിലുമൊരു മൃദു മധുര -
ത്തേ൯കണമായി പ്രണയം വിരിയും
ജാതിമതാ൪ത്ഥവിചാരമതെല്ലാം
പ്രണയക്കുളിരിലണഞ്ഞേപോകും
ജീവിതയാത്രയിലോര്‍മ്മിക്കാനും
നൊമ്പരമധുരം നുണയാനായും
പ്രണയം വേണമതെല്ലാനാളും
മനസ്സാം വല്ലിയിലോമനമലരായ്
This comment has been removed by the author.
ReplyDeleteപ്രണയം മധുരമാണ് .അത് മധുരോധരമായി അവതരിപ്പിച്ചു നല്ല ഭാഷ കൈപ്പിടിയിൽ ഒതുങ്ങി ,നല്ല ബിംബങ്ങൾ ചേര്ത്തു മനോഹരമായി രചിച്ചിരിക്കുന്നു .മിനിയുടെ ഒരു പാട് കവിതകളിൽ ഈ കവിതയും ഒരു മുല്ലപൂവായ്യി പരിലസിക്കട്ടെ !!!
Deleteഅറിയുന്നു ഞാനും
ReplyDeleteപ്രണയത്തിൻ തേനും
അറിയുന്നു നൊമ്പര -
പ്പൂക്കളൊക്കെ! !
വിടരുന്നു വല്ലിയിൽ
പുണരുന്നു ഞാനും
സുകൃതമാണല്ലോ
പുണ്യമായ് പ്രണയം !