Tuesday, June 18, 2013

സത്യമായത് ഇന്നുമാത്രം

സത്യമായത് ഇന്നുമാത്രം

ചത്ത ചീവിടിന്റെ മുദ്രാവാക്യങ്ങളില്‍
വിപ്ലവം കൊടിയിറങ്ങുന്നു 
ആരും കാണാതെ ........
ചെമ്മാനം തുടുത്തപ്പോള്‍ 
ഓടിയടുക്കുന്നു 
കാളയുടെ വിദ്വേഷം ‌‌- മൂക്രയിട്ട്.
വിശ്വാസത്തിന്റെ തുരുമ്പെടുത്ത ആയുധം
തലയിണക്കടിയില്‍ വെച്ചാല്‍
അഭിസാരികയ്ക്ക് അന്നമുണ്ടാകുന്നതെങ്ങിനെ!
ഓര്‍മ്മയുടെ പട്ടത്തിന്റെ 
നൂലു പൊട്ടിച്ചെടുത്തു വേണം
കുടുംബത്തിന്റെ താലിച്ചരടുണ്ടാക്കാന്‍.
കഴിഞ്ഞുപോയതും 
വരാനിരിക്കുന്നതും
കണ്ണീരിന്റെ തീര്‍ത്ഥം വീണുടഞ്ഞ 
സാളഗ്രാമങ്ങള്‍...
അതിന്റെ ചുരുളിള്‍
എന്നോ മൃതി പൂണ്ട പുഴുവിന്റെ
ദീനരോദനങ്ങള്‍...
ശിഥിലസ്വപ്നങ്ങളുടെ ഹൃദയമിടിപ്പുകള്‍...
സത്യമായത് ഇന്നുമാത്രം!

No comments:

Post a Comment