Tuesday, June 25, 2013

ആരാണ് കുറ്റക്കാര്‍?

 ഇന്നു നാം കാണുന്നതും കേള്‍ക്കുന്നതുമൊക്കെ സന്തോഷകരമായ കാര്യങ്ങളല്ല.മനസ്സു മടുപ്പിക്കുന്ന വാര്‍ത്തകള്‍.. കണ്ണു നനയ്ക്കുന്ന കാഴ്ചകള്‍..
ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന പീഡനകഥകള്‍.
പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ കുറ്റക്കാരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യാം.കുറേക്കാലം പത്രത്താളുകളിലും ടി വി സ്ക്രീനിലും നിറഞ്ഞാടി, പിന്നെ മാഞ്ഞു പോവു
യും ആവാം.ഇതൊക്കെ ഒരു സാധാരണ സംഭവം മാത്രമായി ചുരുങ്ങി യിരിക്കുന്നു. രാഷ്ട്രീയപ്രേരിതമായോ അല്ലാതെയോ ആരോപിതമാകുന്ന അവിഹിതബന്ധങ്ങളും മറ്റും അതുന്നയിക്കുന്നവര്‍ക്ക് ഏതുതരത്തിലുള്ള പ്രയോജനം നല്കിയാലും ഒരു തെറ്റും ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ഒരു ന്യൂനപക്ഷം ഉണ്ട്. ആരോപണവിധേയനാകുന്ന വ്യക്തിയുടെ കുടുംബത്തി ലുള്ളവര്‍,പ്രത്യേകിച്ച് ഭാര്യയും പെണ്മക്കളും.ഇവരുടെ മാനസികവ്യഥയ്ക്ക് ആരുത്തരം പറയും? ഈ വേദനക്കു കാരണമാകുന്നവര്‍ക്കും കഠിനമായ ശിക്ഷ കൊടുക്കേണ്ടതല്ലേ...
 അടുത്ത കാലത്ത്, വിവാഹിതനും പിതാവുമായ ഒരു പ്രസിദ്ധനായ വ്യക്തി തന്റെ അച്ഛനാണെന്നവകാശവുമായി ഒരുപെണ്‍കുട്ടി മാധ്യമങ്ങളിലൊക്കെ 
നിറഞ്ഞു നില്ക്കുന്നതു കാണാനിടയായി. ഭാര്യയും മക്കളുമുള്ള ഒരു പുരുഷനോടു ഒരു സ്ത്രീ ആശാസ്യമല്ലാത്ത ബന്ധത്തിലേര്‍പ്പെടുകയും സന്താനോല്പാദനം നടത്തുകയും ചെയ്യുന്നത് അത്ര സ്വീകാര്യമായി തോന്നുന്നില്ല. അവിടെ തെറ്റുകാരി ആ സ്ത്രീ മാത്രമായിരിക്കെ, ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്,കുലീനയായ ഒരു കുടുംബിനിയും അവരുടെ കുഞ്ഞുങ്ങളുമാണെന്നതു പരിതാപകരമല്ലെ? 

No comments:

Post a Comment