മറക്കാം
=====
പ്രാലേയ പുണ്യാഹവര്ഷം നടത്തുന്ന
പൊന്നിന്‍പുലരിയേ വിസ്മരിക്കാം
പാല്‍പ്പുഞ്ചിരിക്കുമേല്‍ സൗരഭ്യമേകുമീ
പൂക്കള്‍തന്‍ ശോഭയേ വിസ്മരിക്കാം
മാനത്തു നീലിമ ചേലില്‍ വിരിച്ചൊരാ
മാഹേന്ദ്ര, രത്നഖചിതമാം കംബളം
മറക്കാം, നമുക്കീ മണിവീണ മീട്ടുന്ന
മഞ്ജുള ഗാത്രിയാം മധുമാരിവില്ലും
പാടാന്‍ മറന്നോരു പാട്ടിന്റെ പല്ലവി
പാടിത്തരുന്നോരു പൈങ്കിളിപ്പെണ്ണിന്റെ
മാധുര്യമോലുന്ന നാദപ്രപഞ്ചവും
ഓര്‍മ്മയില്‍ നിന്നങ്ങടര്‍ത്തി മാറ്റാം
മണ്ണിന്റെ മാറിലെ പൂര്‍ണ്ണകുംഭങ്ങള്‍
ചുരത്തിത്തരുന്നോരമൃതം വഹിക്കുമീ
പാല്‍നുര പൂക്കുന്നരുവികള് തന് കള-
നൂപുര ശിഞ്ചിതം പാടേ മറന്നീടാം
വാനോളമങ്ങു വളര്‍ന്നു കുതിക്കുന്ന
പ്രാസാദ സഞ്ചയം നല്കുമിടങ്ങളിള്
ഇത്തിരി ജാലകം കല്പിച്ചു നല്കുന്നൊ-
രിത്തിരി മാനം കണ്ടാശ്വസിക്കാം
മരിക്കട്ടെ കാടുകള്‍, മലകള്‍, മരങ്ങളും
കാട്ടു തീയാളിപ്പടര്‍ന്നു വിഴുങ്ങട്ടെ
ഭൂമിതന്‍ സുസ്മേര സുന്ദരശ്രീയുമീ
ജീവന്‍ തുടിപ്പിക്കുമുച്ഛ്വാസവായും.
ഒരുവേള നളെ നാം ഉച്ഛ്വാസവായുവും
പണമേകി വാങ്ങിടാം പൊതികളായി
മരിക്കട്ടെ കാടുകള്‍, മലകള്‍, മരങ്ങളും
കാട്ടു തീയാളിപ്പടര്‍ന്നു വിഴുങ്ങട്ടെ......
.
=====
പ്രാലേയ പുണ്യാഹവര്ഷം നടത്തുന്ന
പൊന്നിന്‍പുലരിയേ വിസ്മരിക്കാം
പാല്‍പ്പുഞ്ചിരിക്കുമേല്‍ സൗരഭ്യമേകുമീ
പൂക്കള്‍തന്‍ ശോഭയേ വിസ്മരിക്കാം
മാനത്തു നീലിമ ചേലില്‍ വിരിച്ചൊരാ
മാഹേന്ദ്ര, രത്നഖചിതമാം കംബളം
മറക്കാം, നമുക്കീ മണിവീണ മീട്ടുന്ന
മഞ്ജുള ഗാത്രിയാം മധുമാരിവില്ലും
പാടാന്‍ മറന്നോരു പാട്ടിന്റെ പല്ലവി
പാടിത്തരുന്നോരു പൈങ്കിളിപ്പെണ്ണിന്റെ
മാധുര്യമോലുന്ന നാദപ്രപഞ്ചവും
ഓര്‍മ്മയില്‍ നിന്നങ്ങടര്‍ത്തി മാറ്റാം
മണ്ണിന്റെ മാറിലെ പൂര്‍ണ്ണകുംഭങ്ങള്‍
ചുരത്തിത്തരുന്നോരമൃതം വഹിക്കുമീ
പാല്‍നുര പൂക്കുന്നരുവികള് തന് കള-
നൂപുര ശിഞ്ചിതം പാടേ മറന്നീടാം
വാനോളമങ്ങു വളര്‍ന്നു കുതിക്കുന്ന
പ്രാസാദ സഞ്ചയം നല്കുമിടങ്ങളിള്
ഇത്തിരി ജാലകം കല്പിച്ചു നല്കുന്നൊ-
രിത്തിരി മാനം കണ്ടാശ്വസിക്കാം
മരിക്കട്ടെ കാടുകള്‍, മലകള്‍, മരങ്ങളും
കാട്ടു തീയാളിപ്പടര്‍ന്നു വിഴുങ്ങട്ടെ
ഭൂമിതന്‍ സുസ്മേര സുന്ദരശ്രീയുമീ
ജീവന്‍ തുടിപ്പിക്കുമുച്ഛ്വാസവായും.
ഒരുവേള നളെ നാം ഉച്ഛ്വാസവായുവും
പണമേകി വാങ്ങിടാം പൊതികളായി
മരിക്കട്ടെ കാടുകള്‍, മലകള്‍, മരങ്ങളും
കാട്ടു തീയാളിപ്പടര്‍ന്നു വിഴുങ്ങട്ടെ......
.
Manoharam.
ReplyDeleteBest wishes.
പണമേകി വാങ്ങിടാം മരണം..
ReplyDeleteനല്ല കവിത
തൊട്ടതെല്ലാം പണമായാല്‍
ReplyDeleteപണത്തിനെന്തു വില!!!
കവിത മനോഹരമായി.
ആശംസകള്‍
പാരിസ്ഥിയെക്കുറിച്ചുള്ള സമുഹത്തിന്റെ ഉത്തരവാദിത്യവും ഭരണാധികാരികളുടെ കടമയും പലപ്പോഴും എല്ലാവരും മറക്കുന്നു .ഈ സ്ഥിതി തുടര്‍ന്നാല്‍ നാളെ നാടിന്‍റെ സ്ഥിതി എന്തെന്ന് പറയാന്‍ പറ്റാത്ത അവസ്ഥ ,അത് കവിതയില്‍ കവി ശരിക്കും ആവാഹിച്ചിരിക്കുന്നു .നല്ല കവിത മിനി ...
ReplyDelete