Tuesday, October 14, 2014

കാറ്റേ , നീയെന്റെ പ്രണയം...

എന്നെപ്പുണരുവാന്‍ എന്തിനായ് പിന്നാലെ
ഓടിവരുന്നു നീ കാറ്റേ ,
ആരു പറഞ്ഞു നിന്‍ കാതില്‍ വന്നെന്നുടെ
തീരാ പ്രണയം നിന്നോട്,
ഓടിമാറുന്നൊരെന്‍ പിന്നാലെ വന്നു  നീ
എന്തു മറിമായം ചെയ് വൂ!
ആകെത്തളര്‍ന്നു പോകുന്നു ഞാന്‍  നിന്‍ സ്നേഹ-
ചുംബനച്ചൂടതിലെന്നും..
വേണ്ട നീ, ദൂരേയ്ക്കു പോവുക, കാണേണ്ട,
നിന്നെയെനിക്കിനി കാറ്റേ ...
എന്തിനായ് നീപോയി മെല്ലെത്തഴുകുന്നു
പുഞ്ചിരിക്കും നറും പൂക്കളേ,
ഇല്ലെനിക്കാവില്ല, നിന്നെയെന്‍ കൈകളില്‍
ചേര്‍ത്തുപിടിക്കുവാന്‍ കാറ്റേ ..
ഇനി നീ വരേണ്ടയെന്‍ പിന്നാലെ സ്നേഹത്തിന്‍
മധുരം കിനിയുന്ന പാട്ടുമായ്..
വിട പറഞ്ഞിന്നു ഞാന്‍ പോകട്ടെ നിന്നോടു
നനയുന്ന മിഴികളുമായി...

6 comments:

  1. Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete
  2. നന്നായിട്ടുണ്ട് പ്രണയഗാനം
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete
  3. കാറ്റെന്ന പ്രതിഭാസത്തോടുള്ള പ്രണയം അതിമനോഹരം മിനി .പ്രകൃതി കനിഞ്ഞെന്നും അനുഗ്രഹിക്കുന്ന പ്രണയം മധുരവും അതി മനോഹരവും ആണ് . മിനി നന്നായിരിക്കുന്നു ....

    ReplyDelete
    Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete