Wednesday, April 8, 2015

ഈശ്വരന്‍

ഈശ്വരന്‍!
അവനും അവര്‍ക്കും  എനിക്കും......
അവര്‍ വിളിക്കും 'എന്റെ ദേവാ'
അവന്‍ വിളിക്കും 'എന്റെ ദേവാ'
എങ്കിലും നീയെനിക്കെന്നും
'എന്റെ ദേവന്‍'
അവരില്‍ നീ ചൊരിയുന്നു
കനിവും കരുണയും
അവര്‍ക്കായി നല്‍കുന്നു
അനുഗ്രഹാശിസ്സുകള്‍
ചൊരിയുന്നു സ്നേഹം നീ
മധുമാരിയായ് അവരില്‍
മേവുന്നു നീ സദാ
നിന്‍ പ്രിയര്‍ക്കൊപ്പം
ആകിലോ നീയെനിക്കെന്നും
'എന്റെ ദേവന്‍'
എന്നെന്നുമെപ്പോഴും
'എന്റെ മാത്രം ദേവന്‍'
സ്നേഹിക്കിലും പിന്നെ കലഹിക്കിലും
മാത്ര, ഓടിമറഞ്ഞങ്ങു
പോയീടിലും
നീയെന്റെ അഭയസങ്കേതം
നീയെനിക്കെന്നും
'എന്റെ ദേവന്‍'

5 comments:

  1. കൊള്ളാം നന്നായിര്തിരിക്കുന്നു മിനി .............................

    ReplyDelete
  2. കൊള്ളാം നന്നായിര്തിരിക്കുന്നു മിനി .............................

    ReplyDelete
  3. ഈശ്വരന് സ്വാര്‍ത്ഥത കാണില്ലല്ലോ!
    നന്നായി വരികള്‍
    ആശംസകള്‍

    ReplyDelete
  4. ദേവന്മാരോട് വലിയ മമതയില്ല

    ReplyDelete