മനസ്സില്‍ പ്രണയം ചേക്കേറിയാല്‍
ഋതുക്കളില്‍
വസന്തം മാത്രം ..
പൂക്കളുടെ നിറവും മണവും
വാക്കുകളില്‍ നിറയുന്ന
പറുദീസ..
സ്വപ്നങ്ങള്‍ക്കും
സുഗന്ധമുണ്ടെന്ന്
ദൂരെ നിന്നൊരു കുയില്‍പ്പാട്ട്..
ആത്മാവിലെ ആഴക്കടലുകളില്‍
കണ്ണിര്‍ക്കണങ്ങള്‍
മുത്തുകളുതിര്‍ക്കുന്ന
പൗര്‍ണ്ണമി രാവുകള്‍..
കൈകോര്‍ത്തു നടക്കവേ
കാലില്‍ മുത്തമിടുന്നത്
വജ്രസൂചികള്‍!
ഒഴുകുന്ന ചോരച്ചാലുകളില്‍
കാണുന്നതു മുന്തിരിച്ചാറ്..
എന്നിട്ടും എന്തേ
ആകാശവീഥികളിലെ
നീണ്ട പ്രയാണത്തിനൊടുവില്‍
ലക്ഷ്യം
ഒരഗാധ ഗര്‍ത്തം !
ആശംസകള്‍
ReplyDeletepranayaardra samgeetham pozhikkunna gaayikee
ReplyDelete