Wednesday, December 30, 2020

BYE

വിടചൊല്ലുന്ന വേളകളിൽ ഉപയോഗിക്കാൻ  നമ്മൾ പലപ്പോഴും ഇംഗ്ലീഷ്ഭാഷയില്നിന്ന് കടമെടുക്കുന്ന ഒരു വാക്കാണ് 'bye' അല്ലെങ്കിൽ  'good bye'. Godbwye എന്നായിരുന്നു ആദ്യരൂപം. പതിനാറാംനൂറ്റാണ്ടിലാണ് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. 1573ൽ ഗബ്രിയേൽ ഹാർവേ എഴുതിയ ഒരു കത്തിലാണ് ആദ്യമായി ഈ വാക്ക് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് പറയപ്പെടുന്നു. “To requite your gallonde of godbwyes, I regive you a pottle of howdyes.” 

(A 'pottle' is half a 'gallonde' or gallon and 'howdye' means 'how do you do') 


. God be with you everytime എന്നതിന്റെ സംക്ഷേപരൂപമാണ് goodbye. (Godbwye -God be with ye ) വീണ്ടും ചുരുക്കി bye എന്നുപയോഗിച്ചുതുടങ്ങിയപ്പോൾ  ജനപ്രീതിയാർജ്ജിക്കുകയും ചെയ്തു. 

പക്ഷേ നമ്മൾ എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് എന്നത് എനിക്കു പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. താൽക്കാലികമായി  വിടയോതുക അല്ലെങ്കിൽ യാത്രാമംഗളം പറയുക  എന്നതിനപ്പുറം എന്നന്നേക്കുമായുള്ള വിടപറയലായും നമ്മളിതിനെ ഉപയോഗിക്കാറുണ്ട്. 

'അന്നേ ഞാനവരോട് ബൈ പറന്നു.'

'അവരുടെ ഇടപെടൽ ശരിയല്ലെന്നുകണ്ടപ്പോഴേ ഞാൻ ബൈ പറഞ്ഞു.' എന്നൊക്കെ നമ്മൾ പറയുമ്പോൾ അത്തരമൊരു ആശയമാണ് പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ അങ്ങനെയൊരു സമീപനം ഈ വാക്കിന് ഉണ്ടോ എന്നാണ് സംശയം. 

ബൈ എന്ന വാക്കിനൊപ്പം റ്റാ റ്റാ എന്നും ഉപയോഗിക്കുന്ന പതിവുണ്ടല്ലോ. Ta Ta Bye Bye Ok എന്നൊക്കെ നമ്മൾ സാധാരണ പറയാറുമുണ്ട്. Ta  എന്നത് Thankyou എന്നതിന്റെ സംഗ്രഹമാണ്.  all correct എന്നാണ് ok കൊണ്ടർത്ഥമാക്കുന്നത്.

Bye എന്ന വാക്ക് മാത്രമായി എടുത്താൽ അതിന്  പല വിപുലീകരണങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും be with you everytime എന്നാണ് കൂടുതൽ സ്വീകാര്യമായ പൂർണ്ണരൂപം. 

Beyond Your Expectations

Balance Your Emotions

Be with You Ever

Before You Everywhere

Before You Exit

Between Your Eyes

Between Your Ears

Big Yellow Eggplant

Benefit Year End

എന്നൊക്കെ സന്ദർഭോചിതമായി bye എന്ന വാക്കിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 

എന്തായാലും 2020 നോട് നമുക്ക്  bye പറയണോ അതോ നമ്മുടെ മാതൃഭാഷയിൽ വിടചൊല്ലണോ എന്നണിപ്പോൾ ആലോചിക്കുന്നത്.  ഭൂതലത്തിലാകെയുള്ള മനുഷ്യജീവിതത്തെ അപ്പാടെ മാറ്റിമറിച്ച  2020  നമുക്കുതന്ന  അനുഭവങ്ങൾ  മറക്കാനേ കഴിയില്ലല്ലോ, അല്ലേ. 



No comments:

Post a Comment