Monday, April 5, 2021

മിനിക്കഥ

 രാമചന്ദ്രക്കുറുപ്പ് രാവിലെ പത്രത്തിൽ വന്ന ഒരു പരസ്യംകണ്ടു ഞെട്ടി. 

ലംബോർഗിനി കാർ വില്പനയ്ക്ക്. വില 100 രൂപ. 

ബന്ധപ്പെടാനുള്ള ഫോൺനമ്പറും കൊടുത്തിട്ടുണ്ട്. 

അഞ്ചുകോടിക്കുമേൽ വിലവരുന്ന കാർ വെറും നൂറുരൂപയ്ക്ക്! 

ആരായാലും ഞെട്ടിപ്പോകും. 

കുറുപ്പ് എന്തായാലും അതോന്നന്വേഷിക്കാൻതന്നെ തീരുമാനിച്ചു. ഫോണിൽ സംസാരിച്ചത് ഒരു സ്ത്രീയായിരുന്നു. അവർ പറഞ്ഞ വിലാസത്തിൽ കുറുപ്പ് സമയം കളയാതെയെത്തി.

സത്യമാണ് . അധികം ഓടിയതല്ല കാർ എന്ന് അദ്ദേഹത്തിന് മനസ്സിലായി. ആ സ്ത്രീ കാർ കുറുപ്പിനു  വിറ്റു. വെറും നൂറു രൂപയ്ക്ക്. താക്കോലും രേഖകളും കൈമാറി. 

കാറുമായി പോകാൻ നേരം കുറുപ്പ് ആ വനിതയോട് ഇത്ര വിലകുറച്ച് കാർ വിൽക്കുന്നതിന് കാരണം അന്വേഷിച്ചു. അതറിയതെ അയാൾക്കവിടുന്നു പോകാനാവുമായിരുന്നില്ല. 

ശാന്തസ്വരൂപിണിയായി അവർ പറഞ്ഞുതുടങ്ങി. 

"എന്റെ ഭർത്താവ് കോടീശ്വരനായ വ്യാപരിയായിരുന്നു. അദ്ദേഹം ഇക്കഴിഞ്ഞദിവസമാണ് വിഷ്ണുപാദം പൂകിയത്. വിൽപത്രത്തിൽ അദ്ദേഹം നിർദ്ദേശിച്ചിരുന്നപ്രകാരം ഞാൻ ചെയ്യുന്നുവെന്ന് മാത്രം. ഈ കാർ വിറ്റുകിട്ടുന്ന പണം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഞാനത് അക്ഷരംപ്രതി പാലിക്കുന്നുവെന്നുമാത്രം." 


No comments:

Post a Comment