Tuesday, January 6, 2026

യുദ്ധം

 യുദ്ധം 

.

സമാധാനത്തിൻ്റെ അന്ത്യകൂദാശ എഴുതപ്പെടുന്ന 

ദുഃഖമഹാകാവ്യം. 

ആയുധങ്ങളുടെ ഗർജ്ജനത്തിൽ  

മനുഷ്യൻ മൗനിയാകുന്ന മഹാവേദി !

കണ്ണീരിന്റെ ഭാഷയും വേദനയുടെ സംഗീതവും 

സിംഫണിയൊരുക്കുന്ന കച്ചേരി.

വീഴുന്ന ജഡങ്ങൾക്കുമേൽ ഉയരും പതാകകൾ -

വിജയിയും പരാജിതനും ഏറ്റുവാങ്ങുന്ന ശൂന്യത.

ഒഴുകുന്ന രക്തപ്പുഴയിൽ 

അമരുന്നു മർത്യജന്മം! 

അവശേഷിക്കുന്നത് ദുഃഖം ഒന്നുമാത്രം. 

No comments:

Post a Comment