Tuesday, February 12, 2013

ശാപം പേറുന്നവള്‍....

ശാപം ശിലാശില്പമാക്കി അഹല്യയെ 
ശങ്കയുണ്ടെന്താണവള്‍ ചെയ്ത പാപം !

അംബയ്ക്കു  മംഗല്യമുണ്ടായതില്ല,വള്‍ 
അപരാധമെന്തൊന്നു ചെയ്തു....?

ഗര്‍ഭം ചുമന്നൊരു സീതയെ ഘോരമാം 
കാട്ടിലയച്ചതും എന്തിനായ് രാമന്‍?

പ്രാണനാം പതി വനവാസം നയിക്കവേ 
 പരിത്യക്തയായതും ഊര്‍മ്മിള മാത്രം.

കൃഷ്ണനായ്‌ ജന്മമുഴിഞ്ഞൊരു കൃഷ്ണയ്ക്ക്
പതികളായ് പഞ്ചവര്‍ വന്നുപോയെന്തിനോ 

ഇന്നുമീ ഊഴിയില്‌ ഒരുപാടഹല്യമാര്‍ 
സീതമാര്‍,അംബമാര്‍ ,കൃഷ്ണമാരും 

അരുതാത്തതൊന്നുമേ ചെയ്യാതിരുന്നിട്ടും 
അവര്‍ക്കായ്  കാലം കൊടുക്കുന്നു പീഡകൾ  

പെണ്മനസ്സു കല്ലോ മരമോ കരിക്കട്ടയോ 
ഒന്നുമില്ലാത്തൊരു മണ്‍കുംഭമോ ?

No comments:

Post a Comment