നിന്നെക്കുറിച്ചൊന്നു പാടുവാൻ ഞാനെന്റെ
പൊന്മുളന്തണ്ടൊന്നെടുത്തുവെച്ചു
അറിയുമീ രാഗങ്ങളൊക്കെയും ചേർത്തുവെ -
ച്ചൊരു രാഗമാലികയാലപിക്കാം
അതിലൂടെയൊഴുകുമെൻ ജീവന്റെ താളവും
സ്നേഹശ്രുതിയുമലിഞ്ഞ ഗാനം
അരുമയോടെന്നാത്മഹർഷം ധ്വനിക്കുന്ന
അനിതരമധുരമാം പ്രേമഗാനം.
കൂട്ടുകാരാ നിനക്കേകുവാൻ ഈ ശ്രേഷ്ഠ
ഗാനമല്ലാതൊന്നുമില്ലയെന്നിൽ
കാതോർത്തിരിക്കുക,ഇക്കൊച്ചുഗാനത്തിൻ
ശ്രുതിതാളമൊന്നും പിഴക്കുകില്ല.
ഹൃദയമാം തംബുരു മീട്ടുന്ന ശ്രുതി നിന്റെ
ഹൃദ്യമാം സ്നേഹമതൊന്നുമാത്രം
നിന്നെക്കുറിച്ചൊന്നു പാടിടട്ടെ, ഞാനീ
പൊന്മുളന്തണ്ടിലൂടൊഴുകീടട്ടെ ............
പൊന്മുളന്തണ്ടൊന്നെടുത്തുവെച്ചു
അറിയുമീ രാഗങ്ങളൊക്കെയും ചേർത്തുവെ -
ച്ചൊരു രാഗമാലികയാലപിക്കാം
അതിലൂടെയൊഴുകുമെൻ ജീവന്റെ താളവും
സ്നേഹശ്രുതിയുമലിഞ്ഞ ഗാനം
അരുമയോടെന്നാത്മഹർഷം ധ്വനിക്കുന്ന
അനിതരമധുരമാം പ്രേമഗാനം.
കൂട്ടുകാരാ നിനക്കേകുവാൻ ഈ ശ്രേഷ്ഠ
ഗാനമല്ലാതൊന്നുമില്ലയെന്നിൽ
കാതോർത്തിരിക്കുക,ഇക്കൊച്ചുഗാനത്തിൻ
ശ്രുതിതാളമൊന്നും പിഴക്കുകില്ല.
ഹൃദയമാം തംബുരു മീട്ടുന്ന ശ്രുതി നിന്റെ
ഹൃദ്യമാം സ്നേഹമതൊന്നുമാത്രം
നിന്നെക്കുറിച്ചൊന്നു പാടിടട്ടെ, ഞാനീ
പൊന്മുളന്തണ്ടിലൂടൊഴുകീടട്ടെ ............
ഒഴുകട്ടെ നിന്നിലെ
ReplyDeleteപ്രണയ സരസിൽ
ശ്രുതി മീട്ടും രാഗത്തിൻ
ഹൃദയ ഗാനം !
അതിലൂടെ ഞാനും
ഒഴികിടാം നിന്നിൽ
അലതല്ലിയെന്നും
അലിഞ്ഞു ചേരാം !
:)
Delete