Thursday, March 28, 2013

The Reality...

Mahathma said
'Faith is not something to grasp,
It's a state to grow into.'
I agree with him wholeheartedly
But when my faith is that
I'm right
But your forefinger turns towards me
To say I'm wrong
I don't know 
My faith will grow up or down
But a sob, which is so dear to me
Comes out from the depth of heart
Takes the shape of silence
And dissolve the noisy world...........
When you say kudos to my victory
I love the world and laugh aloud
Just like a child in pride
You can never imagine my joy
I don't know what I'm longing for
But I know one thing sure
It's nothing but ease
Of life ahead

യാത്ര

വിസ്മരിക്കുക കടന്നുപോയൊരാ വഴികളെ 
ഇനിയും നാമാവഴി നടന്നീടില്ലാ മേലിൽ 

അല്ലെങ്കിലിനിയാ ദുഃഖസ്മരണകൾ നാളേക്കുള്ള 
സുന്ദരസ്വപ്നങ്ങളെ നിർദ്ദയം മൃതമാക്കും 

ഇന്നലെ കൈത്താങ്ങായി വന്നവർ മറഞ്ഞീടാം 
ഇന്നത്തെ പ്രഭാതത്തിലെത്തീടാം നവാഗതർ 

അന്യമാകുന്നു നമുക്കറിയും നിമിഷങ്ങൾ  
സമയത്തേരിൽ യാത്ര മുന്നേറ്റം തുടരുന്നു 

ഋതുക്കൾ വിചിത്രമാം വർണ്ണഭേദങ്ങൾ ചാർത്തി 
ചിത്രങ്ങൾ രചിക്കുന്നു ചുറ്റിലും ചന്തത്തോടെ

വിസ്തൃതം നീലാകാശ മുറ്റത്തു നിർത്താതോടും 
വികൃതിക്കുഞ്ഞുങ്ങൾപോൽ സൂര്യചന്ദ്രന്മാരേവം

പിന്നാലെ പായാനാർക്കും കഴിയില്ലവർതന്റെ 
വേഗതയ്ക്കൊപ്പം -വിണ്ണിൽ നോക്കിനിൽക്കുവാൻ മാത്രം .

കൊഴിയുന്നുണ്ടീ വർഷവൃക്ഷത്തിന്നിലകളായ് 
ദിനരാത്രങ്ങൾ നോക്കി നിൽക്കവേ ഒന്നൊന്നായി 

എത്ര വേഗമീ യാത്ര എത്ര വൈവിധ്യം പാത 
എന്നുമീ മിഴികൾക്ക് വിരുന്നായെത്തും മുന്നില് .

Tuesday, March 26, 2013

Love....

Love 
Thy face is fair
Thy path is pretty
Thy journey leaves a trail of roses
Thorns around it!



Love 

We feel full of delight
Thee fill our hearts with charm
To see the nature happy and gay
As if in heaven



Love

We can't buy you
Neither lend nor borrow
Yet you  win the vast universe
With your grace



Love 

You're deep and calm 
The blue sky is not your boundary
But in our heart,we keep you so close
As a precious pearl..

മലാലയ്ക്ക് .... സ്നേഹപൂർവ്വം .



നിസ്തുലം നിർമ്മലം നിന്മുഖ പങ്കജം
നിർന്നിമേഷം  നോക്കി നിൽപതീ  ലോകം 
സംശയമില്ല നീ ഭൂമിമാതവിനാൽ 
സംപ്രീതയായോരുൽകൃഷ്ടരത്നം 
ശസ്ത്രങ്ങളേൽപ്പിച്ചു നിൻശരീരത്തിലാ 
ശത്രുവിൻ ക്രോധം വടുക്കളേകി 
ആഴത്തിലേറ്റ മുറിവും നിണപ്പാടും 
ആലേഖനം ചെയ്യും നിൻ ചരിത്രം 
വേണ്ട നീ നോക്കേണ്ട പിന്നിട്ട പാതകൾ
വേറിട്ടതാണുനിൻ വിജയവീഥി 
നിൻമുന്നിലറിവിൻ വിശാലമാം ലോകം
നിന്റെ സ്വപ്നങ്ങളിൽ നന്മ മാത്രം  
വിടരട്ടെ നിൻ വഴിത്താരയിലായിരം 
വിജയരേണുക്കൾ നിറഞ്ഞ പൂമൊട്ടുകൾ 
നേരുന്നു കുഞ്ഞേ നിനക്കായി നന്മകൾ 
നേരുന്നൊരായിരം സ്നേഹപുഷ്പങ്ങൾ ..... 

Monday, March 18, 2013

കളിത്തോഴി


പ്രകൃതി,യെന്നുറ്റ കളിത്തോഴിയാണവൾ 
പ്രകൃതിക്കുമാത്രമാണറിയുന്നതെന്നെ 
കണ്ണുകൾ  നനയുന്നനേരത്തു മഴയായി 
കണ്ണുനീരൊപ്പുവാൻ പൊഴിയുന്നവൾ 
ആഹ്ലാദമെന്നെപ്പൊതിയുന്ന നേരത്ത് 
ആയിരം സൂര്യനുദിച്ചിടും പ്രഭയേകി 
ശോകം തപിപ്പിക്കും നേരത്തു മേഘങ്ങൾ 
മൂകം തണലേകി വന്നുനിൽക്കും  
മഞ്ഞിലും മഴയിലും കാററിലും വെയിലിലും 
മനസ്സെന്നുമാഹ്ലാദനൃത്തമാടും 
ഞാനൊന്നു മൂകമായ് നിന്നീടുകിൽ അവൾ 
തേനോലും പാട്ടൊന്നു പാടിത്തരും
അവളെനിക്കമ്മയാണച്ഛനാണാത്മാവി-
ലണയാത്ത സ്നേഹത്തിൻ ദീപമാണ് 
പിണങ്ങുവാനാവില്ലവളോടെനിക്കെന്നൊ-
രറിവുപോലും എത്ര സുന്ദരം ശുഭകരം 
പ്രകൃതിയെന്നുറ്റ കളിത്തോഴിയാണവൾ 
പ്രകൃതിയെൻ പ്രാണന്റെ പ്രാണനാണ് 

The Twilight



When the dusk falls upon
Darkness and silence
The close bosom friends
Reach everywhere,hand in hand.

In the twilight shade,

They conspire to play
The game of hide and seek
Where the dusk suffuses black in depth.

They hide among the foliage,

Near the well and in the water,
Inside the room,behind the cupboard
Under my bed and table cloth

When the power is out of reach

And the bulbs close their eyes
They come out with ease
Creeping into every nook and corner

It is the time the moon to rise

She comes like a little princess
With a candle lit in hand
Driving away the darkness on the way

It's the time for the birds to bid

Goodnight to the world around
And have a tight hug from sleep
to wake up to a better morning hope.

പർദ്ദ

എനിയ്ക്കു വേണം ഒരു പർദ്ദ!!!!!!
എന്റെ വൈരൂപ്യത്തെ നിന്നിൽ നിന്നൊളിക്കാൻ
എനിക്കെന്റെ ആത്മബലം വീണ്ടെടുക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ ...
എന്റെ കറുത്ത മുഖവും കോങ്കണ്ണും നരച്ചമുടിയും
നിന്നിൽ നിന്നു മറച്ചുപിടിക്കാൻ
ഞാൻ ധരിക്കട്ടെ ഈ പർദ്ദ 
എന്റെ സ്ഥൂലശരീരവും വലിയ വയറും
ശുഷ്കിച്ച സ്ത്രൈണബിംബങ്ങളും  
നിന്നിൽ നിന്നൊളിയ്ക്കാൻ 
ഞാൻ ധരിക്കട്ടെ ഈ പർദ്ദ ... 

എനിയ്ക്കുവേണം ഒരു പർദ്ദ ... 
നിന്റെ കഴുകൻ കണ്ണുകളുടെ 
ആർത്തി പിടിച്ച നോട്ടത്തിൽ നിന്ന് 
എന്റെ മേനിയെ കാക്കാൻ 
നിന്റെ ക്രൗര്യത്തിന്  ഉത്തേജനം നല്കാതെ എനിക്ക് രക്ഷപ്പെടണം 
ഈ കറുത്ത പർദ്ദയിൽ ഞാനെന്റെ ആത്മാഭിമാനം പൊതിഞ്ഞു വെയ്ക്കാം 
എനിയ്ക്ക് വേണ്ടത് രക്ഷ മാത്രം .... 
നിന്റെ കൂർത്ത നഖങ്ങളിൽ നിന്ന് 
നിന്റെ ദംഷ്ട്രകളിൽ നിന്ന് 
എന്റെ മേനിയെ രക്ഷിക്കാൻ 
ഞാൻ ധരിക്കട്ടെ ഈ പർദ്ദ ..... 

Saturday, March 16, 2013

വരാണസി

ഇവിടെ നാമെത്തുന്നു ജന്മമുക്തിക്കായ്‌ 
ഇവിടെയീ ഗംഗതൻ പുണ്യതീർത്ഥത്തിൽ
പാപങ്ങളൊക്കെ കഴുകിക്കളഞ്ഞിട്ടു 
പാരിതിൽ ജന്മം സഫലമാക്കീടുവാൻ 
ഇവിടെ നാം തേടുന്നു ചൈതന്യ ദർശനം 
കാശിനാഥൻതന്റെ പുണ്യമാം ദർശനം
ഈവിശാലമാം ലോകത്തിൻകോണിൽ നി -
ന്നീവിശ്വനാഥനെക്കാണുവാനണയുന്നു 
പരസഹസ്രം ജനം നിത്യവും നിത്യവും
പവിത്രമീ ഭൂമിയിൽ  തീർത്ഥാടനത്തിനായ് 
ഇവിടെവന്നെത്തിയാൽ കാണ്മതീ ഗംഗയും 
കവിയുന്ന ഭക്തിയോടൊഴുകും ജനതയും
വൃത്തിതൻ പേർ പോലും കേട്ടിടാതുള്ളോരീ 
വീഥിയിൽ പാദം പതിക്കാനറച്ചിടും
 ദുർഗന്ധവാഹിയാം ഉച്ഛ്വാസവായുവും
മാർഗ്ഗേപറക്കുന്ന മക്ഷികക്കൂട്ടവും 
കുതിരകൾതൻ മലമൂത്രവിസർജ്യങ്ങ-
ളാകെപ്പരന്നിട്ടു പാതകളത്രയും
വീഥിയ്ക്കിരുവശം കാണുന്ന കാഴ്ചയോ .... 
വാർദ്ധക്യകാലത്തിൻ ഭീകരദൃശ്യങ്ങൾ !
ഒക്കെക്കടന്നു നാമെത്തിടും ഗംഗതൻ 
പുണ്യതീർത്ഥത്തിലീ സ്നാനഘട്ടങ്ങളിൽ
അവിടൊന്നു മുങ്ങിക്കയറിയാൽ തീർന്നിടും 
ഇത്രനാൾ ചെയ്തോരു പാപങ്ങളൊക്കെയും
മാലിന്യമത്രയാണീ ശ്രേഷ്ഠധാരയിൽ 
മാതാവുഗംഗയാം ഹിമവാന്റെ പുത്രിയിൽ
ആരതി തീരുന്ന നേരത്തു നിത്യേന 
ഭക്തരൊഴുക്കിടും  ദീപവുംപൂക്കളും
പാതികരിഞ്ഞൊരു ദേഹവുംഭസ്മവും
പിണ്ഡകർമ്മത്തിന്നവശിഷ്ടമൊക്കെയും
ഭീതിദം  ഗംഗതൻ ഭീകരക്കാഴ്ചക-
ളീവിധം കണ്ടിട്ടു കണ്ണു പൊത്തീടണം
ഇവിടെ നാമെത്തുന്നു ജന്മമുക്തിക്കായ് 
ഇവിടെയീ ഗംഗതൻ പുണ്യതീർത്ഥത്തിൽ 
 പാപങ്ങളൊക്കെ കഴുകിക്കളഞ്ഞിട്ടു 
പാരിതിൽ ജന്മം സഫലമാക്കീടുവാൻ  
  

Thursday, March 14, 2013

പ്രതീക്ഷ



കനൽച്ചൂടി വേവുന്ന വേനലിങ്ങെത്തി 
കരയിലെക്കിളികതൻ പാട്ടെങ്ങുപൊയി...?
കേൾക്കുന്നു ഭൂമിതന്നാർത്തനാദം മാത്രം 
കേക്കുന്നതില്ലയീ ചിറകടിയൊച്ചക

കിളിക മറഞ്ഞിരിക്കുന്നീ മരച്ചാത്തി
കിടാങ്ങളും കാത്തിരിപ്പൂ മരച്ചോട്ടിലായ് 
കിഞ്ചനക്കാര്യങ്ങചൊല്ലിക്കടന്നു പോം 
കിന്നരിക്കാറ്റിനും കരുണയില്ലാതായി 

ഭൂമിക്കു വാദ്ധക്യം വന്നിതങ്ങെങ്ങും 
നാമിന്നു കാണ്മൂ ജരയും നരകളും 
ഉമിത്തീയിൽ വേവുന്ന പോലവേ കേഴുന്നു 
ശമിക്കാത്ത നീറ്റലോടാ മഹാദുഃഖം 

ഒരുവേള കാത്തിരിപ്പി മേഘജാലം 
അരുമയാം ഭൂമിക്കു നകിടാം സ്നേഹം
കരുണതൻ  ധാരയായ് മേഘജം പെയ്തിടാം 
നിരുപമം നിര്‍മ്മലം ഹഷബാഷ്പങ്ങളായ് 

ആ സ്നേഹവഷം ചൊരിഞ്ഞീടുകി ഭൂ-
മാതാവു വീണ്ടും തളിരിടും പൂവിടും
ഹരിതമാം കഞ്ചുകം ചാത്തി നിൽക്കും ഭൂമി-
ദേവിക്കു കൈവരും യൗവ്വനം വീണ്ടും 

ഇല്ലില്ല ഭൂമിത ഗാനം നിലയ്ക്കില്ല 
നല്ലിളം കാറ്റിലൂടൊഴുകിടും നിത്യമായ് 
കല്ലിനും മുള്ളിനും കാതോത്തു നിക്കുവാ
നല്ലീണമൊന്നുണ്ടു ഭൂമാതൃഗീതത്തി

ഇവിടെപ്പുനജ്ജനിക്കും സ്നേഹവാടിക
ഇവിടെ പ്രതിധ്വനിക്കും സ്നേഹഗീതിക
തരളിതയാകുമീ ഭൂമിക്കു ചാർത്തിടും 
കല്ലോലിനിക കളനൂപുരങ്ങ

ആനല്ല നാളേക്കു കാത്തിരിക്കാം നമു-
ക്കാനല്ല പാട്ടിന്നു കാതോർത്തിടാം 
ഈയപാരതയ്ക്കപ്പുറത്തേക്കു  നാം 
മായയാം ജന്മസാഫല്യങ്ങ തേടിടാം 

ശുഭദിനം നേരാം പരസ്പരം സ്നേഹമോ-
ടാചമിക്കാം പുണ്യതീത്ഥം, പ്രതീക്ഷത
പിരിയാതിരിക്കുവാ സൗഹൃദത്തി നേത്ത 
നൂലിനാ കോത്തു നാം ചേത്തു നിത്താം ...  


Wednesday, March 13, 2013

The Music in Silence....

Wandering through the village  orchard
When the evening amber light is spread
I could hear the music of nature
When the breeze from nowhere intruded.

The music band follows the breeze
With a concert of the cricket shrill
The pitter patter drizzle gave
The rhythm for the music band

The lush green leafy trees
Could not conceal the birds in breeze..
Till the mist comes climbing up
Though they sit in utter silence

I moved in a liquid silence
To hear the wonderful music of nature
Till I hear the drumming of thunder
When the dark clouds seen squatted over

There it rained with swish and sound
Among the four walls I remained
As the silence within heralded
My wish the music of nature never to end






Thursday, March 7, 2013

ഞാനറിഞ്ഞില്ല ........നിന്നെ ...

നിന്നെ ഞാനറിയുന്നു 
പുലരിയിൽ പുല്‍കിയുണർത്തുവാനെത്തുന്ന 
ബാലാർക്കരശ്മിതൻ ചുംബനമായ്   

നിന്നെ ഞാനറിയുന്നു 
കതിരോന്റെ തീക്ഷ്ണമാം 
പകൽ വെളിച്ചത്തിലും തണല്‍ തണുപ്പായ്

നിന്നെ ഞാനറിയുന്നു 
മധ്യാഹ്നനിദ്രതന്നാലസ്യമാർന്നൊരു 
സുന്ദര സ്വപ്നപ്രതിഛായയായ് 

നിന്നെ ഞാനറിയുന്നു 
സന്ധ്യാനുരാഗത്തിൻ ശോണിമയാർന്നൊരു 
സ്വച്ഛമാമാകാശസൗന്ദര്യമായ്  

നിന്നെ ഞാനറിയുന്നു 
അന്ധകാരത്തിന്റെയാലിംഗനംകൊള്ളും 
രാവിന്റെ ശ്വാസനിശ്വാസത്തിൻ താളമായ് 

നിന്നെ ഞാനറിയുന്നു 
വര്‍ഷമായ് ഗ്രീഷ്മമായ് 
ശാരദസന്ധ്യതന്‍ സിന്ദൂരകാന്തിയായ് 

നിന്നെ ഞാനറിയുന്നു 
വസന്തമായ്‌ ശിശിരമായ് 
ഹേമന്തചന്ദ്രികപൂക്കും നിശീഥമായ് 

ഞാനറിഞ്ഞില്ല നിൻ 
ഹൃദയത്തിൻ താളം പകർന്നോരാപ്പാട്ടിന്റെ 
ഈണം മുഴങ്ങും വഴിത്താരകൾ 

ഞാനറിഞ്ഞില്ല നിൻ 
ആത്മാവിലെരിയുന്ന 
സ്നേഹദീപത്തിന്റെ പൊൻവെളിച്ചം 

ഒടുവിൽ  ഞാനറിയുന്നു .... 
ഞാനറിഞ്ഞില്ല ....... നിന്നെ....... 
ഞാനറിഞ്ഞില്ല ....... നിന്നെ....... 

Tuesday, March 5, 2013

സന്ധ്യ ....


കരയാതെ കരയുന്ന മുഖമാണു  സന്ധ്യക്ക്   
കൊഴിയുന്ന പൂവിന്റെ നിറമാണു സന്ധ്യക്ക്   
പറയാത്ത വാക്കിന്റെ പൊരുളാണു  സന്ധ്യക്ക്   
പാടാത്ത പാട്ടിന്റെ ശ്രുതിയാണു സന്ധ്യക്ക്  .

പകലിന്റെ വന്യമാം പ്രണയം മിടിക്കുന്ന 
ഹൃദയത്തിലേക്കായ്  കടന്നൊന്നു ചെല്ലാൻ 
കാലങ്ങളെത്രയോ കാത്തിരിക്കുന്നൊരീ- 
ക്കദനക്കടലിന്റെ പുത്രിയാം കന്യക  

എത്തിപ്പിടിക്കാൻ  വിരൽത്തുമ്പു നീട്ടവേ 
എങ്ങോ മറഞ്ഞുപോം പകലങ്ങു ദൂരേക്ക് 
കനിവിന്റെ കതിരൊളി വീശാതെ കതിരോൻ 
കത്തിജ്ജ്വലിക്കുന്നു  പിന്നെയും പിന്നെയും 

അകലേക്കു  മാഞ്ഞുപോം പൊന്നൊളി നോക്കിയി-
ട്ടകമേ വിതുമ്പിക്കരയുന്ന സന്ധ്യക്കു  
കണ്ണീർ  തുടയ്ക്കുവാൻ കൈലേസുമായ് വരും
കൂരിരുട്ടിൻ പ്രിയതോഴിയാം രാപ്പെണ്ണ്‍ 

സഹതാപമുണ്ടെനിക്കവനോടു, തെല്ലല്ല, 
സന്ധ്യതൻ  നിർമ്മലപ്രേമത്തെയറിയുവാൻ 
അവനില്ല ഭാഗ്യമെന്നോർത്തു പോയീടുകിൽ. 
അതിനായി ജന്മങ്ങളിനിയുമുണ്ടാകട്ടെ ...  


Saturday, March 2, 2013

കണ്ണീർത്തോഴി.

എന്റെ കണ്ണിലൂടെ 
നീ പെയ്തിറങ്ങുമ്പോൾ 
എനിക്കെന്റെ പൊയ്മുഖം നഷ്ടമാകുന്നു .
വിളർത്ത ചിരിയുടെ മുഖംമൂടി 
നിന്റെ കുത്തൊഴുക്കിൽ നനയുമ്പോൾ 
എനിക്ക് ഞാൻ തന്നെ അന്യയാകുന്നു .
നീ വിശ്വസ്തതയില്ലാത്ത ചങ്ങാതിയാണ്.
നിന്നെ ഞാൻ വല്ലാതെ ഭയക്കുന്നു.
സമയത്തും അസമയത്തും 
നിന്റെ വരവ് 
എന്നെ അസ്വസ്ഥയാക്കുന്നു. 
നിന്നോടെനിക്കു  വെറുപ്പാണ്  
അതികഠിനമായ വെറുപ്പ്‌  
ഞാൻ തിരയുന്നത് 
ഒരൊളിത്താവളം 
നിനക്കെത്താൻ കഴിയാത്ത 
നിശ്ശബ്ദതീരം 

Friday, March 1, 2013

അലകൾ ..

വറ്റിവരണ്ട 
നിമിഷങ്ങൾക്കപ്പുറത്തേക്കു 
ഒലിച്ചിറങ്ങുന്ന  
ഓർമ്മയുടെ ചാലുകൾ.. 
നിത്താതെ പെയ്യുന്ന 
ക്കിടകമാരിയുടെ 
നിലക്കാത്ത പാട്ടിന്റെ താളം.. 
ക്ഷണിക്കാതെ എത്തുന്ന 
അതിഥിയെപ്പോലെ 
മൂളിപ്പറക്കുന്ന കാറ്റ് ..
നിന്റെ മനസ്സി 
ഞാനിതൊക്കെയാവാം. 
എന്നും കണ്ണുക 
നിന്റെമേൽ താഴിട്ടുപൂട്ടുമ്പോൾ- 
എന്റെ സ്വപ്‌നങ്ങൾ  
മുഖം മറച്ചുറങ്ങുമ്പോൾ- 
അകലെ 
അതിത്തി കടന്നുപോയത് 
അന്തിവാനത്തിന്റെ ചുവപ്പായിരുന്നു 
രാവിന്റെ തിരശ്ശീലക്കുള്ളി 
നിനക്കായി വിടന്ന  
എന്റെ ചുവന്നപൂക്കൾ.... 
അത് നീ  നെഞ്ചോടു ചേക്കുക 
പകരം നിന്റെ അകക്കാമ്പി വിരിയുന്ന
ശുഭ്രസൂനങ്ങൾ  
കവർന്നെടുക്കട്ടെ ഞാൻ 
ജീവന്റെ തുടിപ്പാന്ന 
നൂലിന്‍തുമ്പി
അതിന്റെ ഇതളുകൾ 
കൊരുത്തിടട്ടെ ഞാൻ
കാലത്തിന്റെ ചലനം നമുക്കു കൈമാറാം 
ഒരു ശ്വാസനിശ്വാസത്തിന്റെ കൈപ്പിടിയി
ഉയിരായ്‌ ....... ഉണവ്വായ്   .......