എന്റെ ഹൃദയം
നിന്നോടു ചേര്‍ന്നിരിക്കേ....
ഓര്‍മ്മകള്‍ക്കെന്നും നിറവസന്തം..
മറവിയില്‍ ഞാനെത്ര മായ്കാന്‍ ശ്രമിച്ചാലും
നീ വീണ്ടും എന്നില്‍ ജ്വലിക്കയല്ലേ..
നിറദീപമായ് .........
നീ ജ്വലിക്കയല്ലേ........................ (എന്റെ ഹൃദയം...)
അകലെയാവില്ല.......... നിന്‍മനം..
അരികിലുമില്ലയല്ലോ......
തിരയുവതെങ്ങു ഞാന്‍ നിന്നെ....
നീയെന്റെ...
ഹൃദയത്തുടിപ്പിന്റെ താളമല്ലേ...
അതിനിഴ തീര്‍ക്കുന്ന രാഗമല്ലേ..... (എന്റെ ഹൃദയം.....)
പറയുന്നു നിന്‍മൗനം
വാചാലമൗനം.......
പറയാത്ത വാക്കിന്‍ പ്രണയസുഗന്ധം...
നിറയുന്നിതെന്‍
മൗനനികുഞ്ജത്തിലെങ്ങോ...
സ്വപ്നങ്ങളിഴനെയ്ത സംഗീതമായ്...
ദേവസംഗീതമായ്...
രാഗലയതാളമായ്..................( എന്റെ ഹൃദയം... )
നിന്നോടു ചേര്‍ന്നിരിക്കേ....
ഓര്‍മ്മകള്‍ക്കെന്നും നിറവസന്തം..
മറവിയില്‍ ഞാനെത്ര മായ്കാന്‍ ശ്രമിച്ചാലും
നീ വീണ്ടും എന്നില്‍ ജ്വലിക്കയല്ലേ..
നിറദീപമായ് .........
നീ ജ്വലിക്കയല്ലേ........................ (എന്റെ ഹൃദയം...)
അകലെയാവില്ല.......... നിന്‍മനം..
അരികിലുമില്ലയല്ലോ......
തിരയുവതെങ്ങു ഞാന്‍ നിന്നെ....
നീയെന്റെ...
ഹൃദയത്തുടിപ്പിന്റെ താളമല്ലേ...
അതിനിഴ തീര്‍ക്കുന്ന രാഗമല്ലേ..... (എന്റെ ഹൃദയം.....)
പറയുന്നു നിന്‍മൗനം
വാചാലമൗനം.......
പറയാത്ത വാക്കിന്‍ പ്രണയസുഗന്ധം...
നിറയുന്നിതെന്‍
മൗനനികുഞ്ജത്തിലെങ്ങോ...
സ്വപ്നങ്ങളിഴനെയ്ത സംഗീതമായ്...
ദേവസംഗീതമായ്...
രാഗലയതാളമായ്..................( എന്റെ ഹൃദയം... )
മനോഹരഗാനം
ReplyDeleteഈണമിട്ട് പാടിയാല്‍ നല്ലൊരു പ്രണയഗാനമാകും
സന്തോഷം സര്‍, നന്ദി, സ്നേഹം.
Deleteമനോഹരം!
ReplyDeleteആശംസകള്‍
സന്തോഷം സര്‍, നന്ദി, സ്നേഹം.
Deleteനല്ല മനോഹര പ്രണയ ഗാനമല്ല ,പ്രണയ തീർത്ഥം ..........പ്രണയ വർണനകളുടെ അസുലഭ മുഹൂർത്വം .പ്രണയത്തിനുള്ള അഭിവാഞ്ച .നന്നായിരിക്കുന്നു നന്മകൾ നേരുന്നു
ReplyDeleteസന്തോഷം സര്‍, നന്ദി, സ്നേഹം.
ReplyDelete