Wednesday, December 17, 2025

 


നേരിന്റെനാരായം -ചിത്രാധിഷ്ഠിതകവിതാരചനമത്സരം 

.

അകലെയങ്ങെവിടെയോ നിന്നെ ഞാൻ കാണുന്നു

ഫുല്ലപ്രസൂനമേ സൗന്ദര്യധാമമേ!

ഗഹനമാമേകാന്തമഷ്ഠീലഗർഭത്തിൽ-

നിന്നുമുയിർകൊണ്ട  ജീവനതത്വമേ! 



പുഞ്ചിരിച്ചെത്തുന്ന  സൂര്യാംശുവും, പിന്നെ 

തഴുകുവാനെത്തുന്ന മലയസമീരനും

നിന്നന്തികത്തായി മേവുന്നദിക്കിലെൻ

ഹൃദയം കൊരുത്തു ഞാൻ നിൽക്കുന്നു സാദരം  


No comments:

Post a Comment