Thursday, October 2, 2014

ഞാന്‍, പട്ടം...

നിന്റെ സ്നേഹമാം
നൂലില്‍ കൊരുത്തൊരു
പട്ടമാകണം,
വാനില്‍ പറക്കണം
സ്നേഹസ്വാതന്ത്ര്യം
ഊര്‍ജ്ജമായ് ചേര്‍ത്തു
പോകണം ദൂരെയുന്നതങ്ങളില്‍
പിന്നെയും സീമ ശൂന്യമാകുമീ
സ്വപ്നദാരുവില്‍
ചെന്നു ചേക്കേറണം
വയ്യ പോകുവാന്‍ ദൂരെ
നിന്നില്‍ നിന്ന്-- 
എന്നറിഞ്ഞീടവേ
മെല്ലെ മെല്ലെയീ
തെന്നലില്‍ ചേര്‍ന്നു
ചാരെയെത്തണം..
രാവിലാര്‍ദ്രമായ്
പ്രണയ രേണുവായ്
നിന്റെ നെഞ്ചില്‍ 
തല ചായ്ച്ചുറങ്ങണം
പുലരുവോളമാ
സ്നേഹം ശ്വസിക്കണം..

3 comments:

  1. ഹൃദ്യമായ വരികള്‍
    രാവിലേകയായ്
    കണ്ണുനീര്‍ വാര്‍ത്തു
    നിന്റെ മാറില്‍ തലചായ്ച്ചുറങ്ങണം
    പുലരുവോളമാ
    സ്നേഹം ശ്വസിക്കണം..
    ആശംസകള്‍

    ReplyDelete
  2. ഹൃദയത്തിന്റെ തുടിപ്പ് സ്നേഹ തരളിതമായ മനസ് .സ്വാന്തനത്തിന്റെ താളം പ്രണയത്തിന്റെ ഉന്മാദം .ലോല മനോഹരം ...മനോഹരം മിനി മോഹനൻ ...ആശംസകൾ ഇനിയും തുടര്യ്ക ...

    ReplyDelete
  3. നന്നായിട്ടുണ്ട് വരികള്‍

    ReplyDelete