Wednesday, September 16, 2015

രാവില്‍..

വെയില്‍ മാഞ്ഞുപോകവേ
ഇരുള്‍ വന്നു നിറയവേ
ഇളങ്കാറ്റിനൊപ്പമൊരു
കൊച്ചു ഗാനത്തിന്‍ 
അലയൊലികളെത്തുന്നു
തഴുകിത്തലോടുന്നു..
മിഴികളില്‍ മെല്ലെ
വന്നെത്തുന്നു നിദ്രയും..
ഇനി ശയ്യ പൂകിടാം
ഒരു സ്വപ്ന കംബള-
ത്തേരില്‍ കരേറിയൊരു
യാത്ര പോകാം, 
ദൂരെ ദൂരെയെങ്ങോ 
കാത്തു നില്‍ക്കുമൊരു 
പുലരിയുടെ കൈപിടിക്കാം,
സൂര്യ ഗായത്രി പാടാം.....
....ശുഭരാത്രി പ്രിയരേ
................മിനി മോഹനന്‍ 


2 comments:

  1. ശുഭദിനം.
    നന്മകള്‍ നേരുന്നു!

    ReplyDelete
  2. എന്റെ അവധിക്കാലത്ത് ഈ ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ വന്നിട്ടുണ്ടല്ലോ. എല്ലാം വായിക്കുകയാണു ഞാന്‍

    ReplyDelete