സ്വപ്നങ്ങളുടെ ദേവത മണ്ണിലിറങ്ങിവരുന്ന രാത്രിയായിരുന്നു അത്.
സ്വപ്നം കാണുന്നവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻവേണ്ടി.
ദേവത അവളോടു ചോദിച്ചു.
"എന്താണ് നീ സ്വപ്നം കാണുന്നത്? "
" എനിക്കൊരു വലിയ സ്വപ്നമുണ്ട്. അതിനെക്കുറിച്ച് സ്വപ്നം കാണുകയാണിപ്പോൾ"
ദേവത മടങ്ങിപ്പോയി. അവളുടെ സ്വപ്നം സ്വപ്നമായിതന്നെ തുടർന്നു.
അടുത്തവർഷം ദേവത വീണ്ടും വന്നു. അവളോടു വീണ്ടും സ്വപ്നത്തെക്കുറിച്ചു ചോദിച്ചു.
വളരെ നിരാശയോടെ അവൾ ചോദിച്ചു.
"കഴിഞ്ഞതവണ എൻ്റെ സ്വപ്നം യാഥാർത്ഥ്യമായില്ലല്ലോ."
"നീ പറഞ്ഞത് നിനക്കു വലിയ സ്വപ്നമുണ്ട്, അതിനെക്കുറിച്ച് സ്വപ്നം കാണുകയാണിപ്പോൾ എന്നല്ലേ.. ഇപ്പോഴും ആ വലിയ സ്വപ്നം നിനക്കുണ്ടല്ലോ"
No comments:
Post a Comment