എനിക്കു മാത്രം സ്വന്തമായ
നീലാകാശത്ത്
നീ എന്നുമൊരു മാരിവില്ലാണ്
മാഞ്ഞുപോകരുത്
എനിക്കു മുന്നിലെ ഇരുട്ടില്‍
കത്തുന്ന വിളക്കിലെ
ദീപപ്രഭയാണു നീ
അണയാതിരിക്കുക.
എന്റെ അനന്തമായ സ്നേഹക്കടലിലെ
ഒരിക്കലും നിലയ്ക്കാത്ത
തിരമാലകളാണു നീ ..
നീ എന്റേതാണ്.. ഞാന്‍ നിന്റേതും .
ആകാശത്തിന്റെ വിശാലതയും
ആഴിയുടെ അഗാധതയും
വീശിയോടുന്ന കാറ്റിന്റെ
ഒപ്പമൊഴുകുന്ന സംഗീതവും
ഒന്നിച്ചോതുന്നുണ്ട്-
ആകാശത്തിന്റെ വിശാലതയും
ആഴിയുടെ അഗാധതയും
വീശിയോടുന്ന കാറ്റിന്റെ
ഒപ്പമൊഴുകുന്ന സംഗീതവും
ഒന്നിച്ചോതുന്നുണ്ട്-
നമ്മളിരുവരും
പരസ്പര പൂരകങ്ങള്‍ എന്ന്..
മലമുകളിലെ കുന്നിന് ചെരുവിലെ
പുല്നാമ്പിലൂറുന്ന
വൈഢൂര്യക്കണികകള്
അതേറ്റുപറയുന്നു.
നദീതീരത്തെ ആറ്റുവഞ്ചിപ്പൂവുകള്
അതുകേട്ടാടിയുലയുന്നു.
പിന്നെയും ..
മലമുകളിലെ കുന്നിന് ചെരുവിലെ
പുല്നാമ്പിലൂറുന്ന
വൈഢൂര്യക്കണികകള്
അതേറ്റുപറയുന്നു.
നദീതീരത്തെ ആറ്റുവഞ്ചിപ്പൂവുകള്
അതുകേട്ടാടിയുലയുന്നു.
പിന്നെയും ..
നമുക്കിടയില്‍ എന്തിനാണൊരു
കാറ്റലച്ചാര്ത്ത്!
ആശംസകള്‍
ReplyDelete