നോബൽ സമ്മാനത്തിന് പാരഡി എന്ന രീതിയിൽ ആണ് ഇഗ് നോബൽ സമ്മാനം നൽകുന്നത്. ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും,പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന "അസാധാരണവും ഭാവനാത്മകവും "ആയ പത്ത് ഗവേഷണങ്ങളാണ് ഓരോ വർഷവും ഈ പുരസ്ക്കാരത്തിനു അർഹമാകുന്നത്. 'അപകീർത്തി' എന്ന അർത്ഥം കൽപ്പിക്കാവുന്ന ignoble എന്ന ഇംഗ്ലീഷ് പദമാണ് ഈ പുരസ്കാര നാമകരണത്തിനു പിന്നിൽ.
അസംബന്ധം എന്ന് വിശേഷിക്കപ്പെട്ടേക്കാവുന്നവയാണ് ഗവേഷണ പ്രമേയങ്ങളിൽ ഏറെയും. സമ്മാനം ഹാസ്യാത്മകമാണെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഗവേഷണങ്ങൾ എല്ലാം തന്നെ യാഥാർത്ഥ പ്രബന്ധങ്ങൾ ആയിരിക്കേണ്ടതുണ്ട് അവാർഡിനു പരിഗണിക്കപ്പെടാൻ.
ഇംപ്രോബബിൾ റിസർച്ച് (improbable research) എന്ന സംഘടനയാണ് ഈ പുരസ്ക്കാരത്തിന്റെ ഉപജ്ഞാതാക്കൾ.അസംഭവ്യമെന്നു കരുതപ്പെടാവുന്ന ഗവേഷണങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കലും ചിലപ്പോൾ അത്തരത്തിലുള്ള പരീക്ഷണങ്ങൾ സ്വയം നടത്തിനോക്കുകയും ചെയ്യുന്ന വരാണ് ഇംപ്രോബബിൾ റിസർച്ച് പ്രവർത്തകർ. "ആവർത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങൾ"ക്ക് പുരസ്ക്കാരം നൽകികൊണ്ടാണ് 1991ൽ ഇഗ് നോബിൾ സമ്മാനത്തിന്റെ തുടക്കം. പരമ്പരാഗത നൊബേൽ സമ്മാനമേഖലകളായ ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്ക് പുറമേ, ഗണിതശാസ്ത്രം, മൃഗവൈദ്യം,പൊതുജനാരോഗ്യം, മാനേജ്മെന്റ്,എഞ്ചിനീറിംഗ്, ഗതാഗതം, തുടങ്ങിയ നിരവധി പുരസ്ക്കാര ഇനങ്ങൾ ഇഗ് നോബലിനുണ്ട്.
യഥാർത്ഥ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്ടോബറിൽ തന്നെയാണ് ഈ ഹാസ്യാനുകരണ ചടങ്ങും നടത്തുന്നത്. ഹാർവാർഡ് സർവ്വകലാശാലയിലെ സാൻഡേഴ്സ് തിയറ്ററിൽ വർണ്ണശബളമായ ഹാസ്യാന്തരീക്ഷത്തിലാണ് സമ്മാനദാനം. പുരസ്ക്കാരം ജേതാക്കൾക്ക് സമ്മാനിക്കുന്നത് യഥാർത്ഥ നൊബേൽ പുരസ്ക്കാര ജേതാക്കളാണ്. ഏതൊരു അന്താരാഷ്ട്ര പുരസ്ക്കാര ചടങ്ങിനും ലഭിക്കുന്ന മാധ്യമ ശ്രദ്ധയും , ജനശ്രദ്ധയും ഇഗ് നൊബെൽ സമ്മാനത്തിനും ലഭിക്കുന്നു.
ഇന്ത്യൻ സാന്നിദ്ധ്യം
യഥാർത്ഥ നോബെൽ സമ്മാനത്തിലെന്ന പോലെതന്നെ ഇഗ് നൊബേൽ സമ്മാനത്തിന്റെ കാര്യത്തിലും ഭാരതീയർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
1998ലെ സമാധാനത്തിനുള്ള ഇഗ് നോബൽ സമ്മാനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയിയും , പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫും പങ്കുവെച്ചു .ഇരു രാജ്യങ്ങളും" തീർത്തും സമാധാനപരമായി രണ്ട് അണു ബോംബ് വിസ്ഫോടനം" നടത്തിയതിനെ മാനിച്ചായിരുന്നു ഈ സമാധാന പുരസ്ക്കാരം
2001 ൽ ബാംഗ്ലൂർ നിംഹാൻസ് ലെ ഗവേഷകരായ ചിത്തരഞ്ജൻ അന്ദ്രാദെ, ബി.എസ് ശ്രീഹരി എന്നിവർ പൊതുജനാരോഗ്യ പുരസ്ക്കാരത്തിനു അർഹരായി. മൂക്കിൽ വിരലിട്ടു നാസാദ്വാരം വൃത്തിയാക്കുക എന്ന സ്വഭാവം കൗമാരപ്രായക്കാരിൽ കണ്ടുവരുന്നു എന്ന കണ്ടുപിടിത്തമാണ് ഈ മനോരോഗ ഗവേഷകന്മാർ നടത്തിയത്.
2002-ലെ ഗണിത ശാസ്ത്രത്തിനുള്ള ഈ പുരസ്കാരം ലഭിച്ചത് മലയാളികളായ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിർമ്മലനുമാണ് ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിർമ്മിച്ചതിനാണ് അവർക്ക് ഈ പുരസ്കാരം സമ്മാനിച്ചത്.
2003 ലെ സമാധാനത്തിനുള്ള ഇഗ് നൊബൽ സമ്മാനം ഉത്തർ പ്രദേശ്കാരനായ ലാൽ ബിഹാരിക്കായിരുന്നു.മൂന്ന് നേട്ടങ്ങൾക്കാണ് അദ്ദേഹം പുരസ്ക്കാരാർഹനായത്.
(1) സർക്കാർ രേഖകളിൽ മരണപ്പെട്ടതായി പ്രഖ്യാപ്പിക്കപ്പെട്ടിട്ടും കർമ്മനിരതമായ മരണാനന്തര ജീവിതം നയിച്ചതിനു.
(2) പരേതനായിരുന്നിട്ടും സർക്കാർ കെടുകാര്യസ്ഥതയ്ക്കെതിരിലും , സ്വന്തം ബന്ധുക്കളുടെ തട്ടിപ്പിനെതിരെയും പതിറ്റാണ്ടുകളായി "സജീവ" പോരാട്ടം നടത്തിയതിനു.
(3)" പരേതർക്കായുള്ള സംഘടന" രൂപീകരിച്ചതിനു.
2020 ലെ സമാധാനത്തിനുള്ള ഇഗ് നൊബൽ സമ്മാനം -ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഗവൺമെന്റുകൾ, തങ്ങളുടെ നയതന്ത്രജ്ഞർ അർദ്ധരാത്രിയിൽ പരസ്പരം വാതിൽക്കൽ കാളിങ് ബെൽ അമർത്തുകയും വാതിൽ തുറക്കാൻ ആർക്കും അവസരം ലഭിക്കുന്നതിന് മുമ്പായി ഓടിപ്പോകുകയും ചെയ്തതിന്. ( Reference: Pakistan recalls envoy from India in ding-dong over harassment claims. Both nations accuse the other of harassing diplomatic staff, including 3 am doorbell ringing)
2020 ലെ മെഡിക്കൽ വിദ്യാഭ്യാസം.- രാഷ്ട്ര തലവന്മാരായ നരേന്ദ്ര മോദി (ഇന്ത്യ) ഡൊണാൾഡ് ട്രംപ് (USA) , ബോറിസ് ജോൺസൻ(UK), എർദോഗാൻ (turkey), ആന്ദ്രേ ലോപ്പസ് (mexico), വ്ലാദിമിർ പുട്ടിൻ (russia ) etc - ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും കഴിയുന്നതിനേക്കാൾ കൂടുതൽ രാഷ്ട്രീയക്കാർക്ക് ജീവിതത്തിനും മരണത്തിലും അടിയന്തിര സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ലോകത്തെ പഠിപ്പിക്കാൻ COVID-19 വൈറസ് നെ ഉപയോഗിച്ചതിന്
The 31st First Annual Ig Nobel Prize ceremony will happen entirely online on Thursday, September 9, 2021, at 6:00 pm (US eastern time). Ten new Ig Nobel prizes will be awarded for things that make people LAUGH, then THINK. A bit of Ig Nobel history:
No comments:
Post a Comment