Tuesday, May 14, 2013

പുലരി

പുലരി 

ഒരു നിശീഥിനിക്കപ്പുറം ഭൂമിയെ 
അരുമയായ് വന്നു പുല്കുന്നു പുലരിയും 
കരുണയോടവൾ ചേർത്തണയ്ക്കുന്നു 
വിരുന്നു വന്നിടും മഞ്ഞുതുള്ളിയെ 

          പുഞ്ചിരിച്ചുകൊണ്ടായിരം പൂക്കളും 
          പാട്ടുമൂളി വന്നെത്തുന്ന തെന്നലും 
          പുലരിതൻ വശ്യ ഭംഗിയിൽ നോക്കി 
          പുത്തിലഞ്ഞികൾ പൂവുതിര്‍ക്കുന്നു 

നേർത്തൊരാലസ്യമൊക്കെയും ചേർന്നു 
വല്ലികൾ സുപ്രഭാതത്തിൻ മാറിലായ് 
കോർത്തൊരാ മാലയർപ്പിക്കയായിവിടെ 
തെല്ലിടയ്ക്കായ് സുഗന്ധാനുരാഗിലം 

          കൊഴിഞ്ഞു വീണതാം നിശാന്ധകാരത്തിൻ 
          കന്മദക്കല്ലു ചെർത്തടുക്കിവെ-
          ച്ചൊരു വൃഥാ സ്മരണ മണ്ഡപം തീർത്തു 
          കരുതലോടെയീ ദിനകരൻ തനയ ....  


2 comments:

  1. പുഞ്ചിരിച്ചുകൊണ്ടായിരം പൂക്കളും
    പാട്ടുമൂളിവന്നെത്തുന്ന തെന്നലും
    പുലരിതൻ വശ്യ ഭംഗിയിൽ നോക്കി
    പുത്തിലഞ്ഞികൾ പൂവിറുക്കുന്നു

    വശ്യ ഭംഗിയാർന്ന വരികൾ

    ReplyDelete