Saturday, September 27, 2014

എന്തിനായ്.. ഒരു ജന്മദിനം...

ഓരോ നിമിഷവും
നിന്നിലേയ്ക്കണയുന്നു,
മൃത്യു-എന്‍ പ്രിയനായ കൂട്ടുകരാ..
ഓരോ പിറന്നാളും
ചൊല്ലുന്നിതെന്നൊട്,
നീയെന്റെ പ്രിയരില്‍ പ്രിയനാണതെന്ന്..
വിടചൊല്ലിപ്പിരിയുവാന്‍
ഇനിയെത്ര ബാക്കിയെന്‍
ആയുര്‍മരത്തിലെ പച്ചിലകള്‍!
ഒക്കെയും പോകട്ടെ
ഒടുവിലെന്‍ സ്നേഹത്തിന്‍
നിലവറ നിന്നില്‍ തുറക്കുകില്ലേ
പ്രിയതരം മരണമേ
നീയെനിക്കേകണം, മാധുര്യമേറുന്ന
ജന്മദിനത്തിന്റെ ആശംസകള്‍തന്‍ മലര്‍ച്ചെണ്ടുകള്‍

4 comments:

  1. ഓരോ പിറന്നാളും ചൊല്ലുന്നതെന്നോട്....!
    അതെ...പ്രായം.....................
    ഓര്‍മ്മപ്പെടുത്തുന്ന......
    ആശംസകള്‍

    ReplyDelete
  2. എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
    മണ്ടിമണ്ടിക്കരേറുന്നു മോഹവും

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍..

      Delete