Saturday, October 11, 2014

സ്നേഹം





സ്നേഹമൊരു സരണിയായൊഴുകട്ടെ, സ്വച്ഛം
സ്നേഹമൊഴുകാതെയിരിക്കട്ടെ  ദിശമാറി
സ്നേഹജലമൊഴുകിയീ പാരാകെ നിറയട്ടെ
സ്നേഹസൂനങ്ങള്‍തന്‍ സ്മിതവും സുഗന്ധവും

സ്നേഹത്തിന്‍ സൂര്യന്‍ ജ്വലിക്കയാകാശത്ത്,
സ്നേഹത്തിന്‍ മാരിയുതിര്‍ക്ക മേഘങ്ങളും,
സ്നേഹം തഴുകിയൊഴുകട്ടെ മന്ദാനിലന്‍,
സ്നേഹത്തിന്‍ മൃദുലതുഷാരവും പൊഴിയട്ടെ..

സ്നേഹവീചികള്‍ കൊണ്ടു സാഗരം നിറയട്ടെ,
സ്നേഹദാരുക്കള്‍ വനമദ്ധ്യേ പൂവുതിര്‍ക്കട്ടെ,
സ്നേഹത്തിന്‍ കുയില്‍പ്പാട്ടിന്‍ നാദമങ്ങയുരട്ടെ,
സ്നേഹത്തിന്‍ നിറംചാര്‍ത്തും മാരിവില്‍ തെളിയട്ടെ..

സ്നേഹജാലം നിറഞ്ഞൊഴുകും നിശാവേള
സ്നേഹകൗമുദിയില്‍ മുഖം ചേര്‍ത്തുറങ്ങട്ടെ,
സ്നേഹതല്‍പ്പത്തില്‍ രമിക്കും നിശാഹസം
സ്നേഹഗീതം പോല്‍ വിടര്‍ന്നു വിലസീടട്ടെ..

സ്നേഹം വിളക്കായ് വിളങ്ങുമീ പാരിതില്‍
സ്നേഹിക്കുവാനായി മാത്രം ജനിക്കണം.
സ്നേഹത്തിനാലേ ചമയ്ക്കണം സ്വര്‍ഗ്ഗം,
സ്നേഹം നിറച്ചങ്ങു പോകണം സ്വസ്ഥമായ്..

6 comments:

  1. സ്നേഹപൂര്‍ണ്ണം കവിത!

    ReplyDelete
    Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete
  2. ഇന്ന് സമുഹത്തിൽ സ്നേഹം നഷ്ടപ്പെടുന്ന അവസരത്തിൽ കവിതയ്ക്ക് ഏറെ പ്രാധാന്യം കവിക്കും

    ReplyDelete
    Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete
  3. സ്നേഹമാണഖിലസാരമൂഴിയില്‍......
    സ്നേഹം നിറച്ചങ്ങു പോകണം സ്വസ്ഥമായ്..
    സായൂജ്യമടയണം..........
    സ്നേഹത്തില്‍ നിന്നുയരുന്ന നല്ലൊരു കവിത
    ആശംസകള്‍

    ReplyDelete
  4. നന്ദി സര്‍, സന്തോഷം, സ്നേഹം..

    ReplyDelete