Saturday, November 7, 2026

 ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.

When everything you offered was not enough, offer your absence.

എന്തുനൽകിയാണ് നമുക്കൊരാളെ തൃപ്തിപ്പെടുത്താനാവുക?

അത് തീർച്ചയായും നമ്മളെ ആശ്രയിച്ചിരിക്കുന്ന കാര്യമല്ല. ലഭിക്കുന്നവരുടെ സംതൃപ്തി എന്നത്, നമ്മൾ അവർക്ക് നൽകുന്ന കാര്യങ്ങളെക്കാളുപരി, സ്വന്തം അർഹതയെക്കുറിച്ച് അവർ നിലനിർത്തിപ്പോരുന്ന മാനസികാവസ്ഥയെയും കൃതജ്ഞത എന്തെന്നറിയാനുള്ള അവരുടെ കഴിവിനെയും ആശ്രയിച്ചിരിക്കുന്നു.
നമ്മുടെ കൈവശമുള്ള ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ—സമയം, സ്നേഹം, വിശ്വാസം, കരുതൽ, ക്ഷമ, ശ്രദ്ധ, സമ്പത്ത്, അല്ലെങ്കിൽ നല്ല വാക്കുകകൾ — എന്തുമാകട്ടെ, അളവില്ലാതെ അവർക്ക് നൽകാൻ സാധിച്ചേക്കാം; എന്നാൽ അവ യഥാതഥമായി സ്വീകരിക്കാനോ അവയുടെ യഥാർത്ഥമൂല്യം തിരിച്ചറിയാനോ പാകത്തിലുള്ള മനോനിലവാരത്തിലല്ല സ്വീകർത്താവെങ്കിൽ, അവർ സംതൃപ്തരാകില്ല.
അതായത് സംതൃപ്തി എന്നത് ഒരു ആന്തരികപക്ഷനിർണ്ണയമാണ്. ലഭിച്ചത് കുറഞ്ഞുപോയി എന്ന തോന്നൽ, അല്ലെങ്കിൽ തനിക്ക് എല്ലാം ലഭിക്കാൻ അർഹതയുണ്ടെന്ന ചിന്താഗതി എന്നിവയാണ് ഒരാളുടെ ബോധത്തെ നിയന്ത്രിക്കുന്നതെങ്കിൽ എത്ര നൽകിയാലും അത് അവർക്ക് ഒരിക്കലും 'മതിയാകുന്നതായി' തോന്നുകയില്ല. കൂടുതൽ മൂല്യമുള്ളതെന്തിനെയോ അവർ തിരഞ്ഞുകൊണ്ടേയിരിക്കും. അപ്പോൾ നാം നേരിടുന്ന ആ ഭീകരമായ നിസ്സഹായാവസ്ഥയിൽ നമുക്കു ചെയ്യാൻകഴിയുന്ന ഒരേയൊരു കാര്യമേയുണ്ടാകൂ- അവശേഷിക്കുന്ന ഒന്നുമാത്രം അവർക്കു നൽകുക, അത് മറ്റൊന്നുമല്ല. നമ്മുടെ അസാന്നിധ്യം. ആത്മാഭിമാനത്തിനു ശോഷണമില്ലാതിരിക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ മാർഗ്ഗം

======================================================

ബർണാഡ് ഷാ ഒരു സദസ്സിനോട് പറഞ്ഞു. ഒരു കാര്യം അതർഹിക്കുന്നവർക്ക് മാത്രമേ കൊടുക്കാവൂ.

സദസ്സിനു അതറിയാൻ കൗതുകമായി.

എല്ലാവരും ചോദിച്ചു എന്താണത്?

'മറുപടി.'

ഷാ ഉത്തരം നൽകി.

അതിക്കുന്നവക്ക് മാത്രം മറുപടി നൽകിയാൽ ഒരു പ്രശ്നങ്ങള ഉണ്ടാവില്ല, കലഹവും ഉണ്ടാവില്ല. .

ചിലർക്ക് നൽകാൻ കഴിയുന്ന ഏറ്റവും ശക്തമായ മറുപടി നമ്മുടെ മൗനമയിരിക്കും

===========================================================