നീ എന്നിലേയ്ക്കു വരുന്നത്
ഞാനറിയുന്നതേയില്ല.
പ്രണയം തിളയ്ക്കുന്ന
ഒരു ചുടുചുംബനത്തിന്റേയോ
സ്നേഹം നിറഞ്ഞൊരു
ഗാഢാലിംഗനത്തിന്റെയോ
വാതില്‍ മണി മുഴക്കാതെ
നീ വരുന്നതെന്തിന്..
ഒന്നുമില്ലെങ്കില്‍ നിനക്ക്
ഒരുപാടു നുണകള്‍ പറയാമല്ലോ,
എന്റെ വിശപ്പകറ്റാനും,
ദാഹം ശമിപ്പിക്കാനും .
പൂര്‍ണ്ണവിരാമമിടാന്‍ മറന്ന്
നീ മടങ്ങിപ്പോകുമ്പോള്‍
ഒരു കറുത്ത മേഘം
ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങും .
നിന്റെ വാതില്‍ മണികള്‍
ഞാന്‍ കേള്‍ക്കാത്തതുപോലെ
നീ കാണുന്നതുമില്ല ഈ പേമാരി.
അപ്പോഴൊക്കെയും
നിന്നിലേയ്ക്കു തുറക്കുന്ന
എന്റെ വാതായനങ്ങളില്‍
ഇരുട്ടു പരക്കുകയാണ്..
നനവ് ഒഴുകിയെത്തുകയാണ്,
ആരുമറിയാതെ..
ആരും കാണാതെ..
ഞാനറിയുന്നതേയില്ല.
പ്രണയം തിളയ്ക്കുന്ന
ഒരു ചുടുചുംബനത്തിന്റേയോ
സ്നേഹം നിറഞ്ഞൊരു
ഗാഢാലിംഗനത്തിന്റെയോ
വാതില്‍ മണി മുഴക്കാതെ
നീ വരുന്നതെന്തിന്..
ഒന്നുമില്ലെങ്കില്‍ നിനക്ക്
ഒരുപാടു നുണകള്‍ പറയാമല്ലോ,
എന്റെ വിശപ്പകറ്റാനും,
ദാഹം ശമിപ്പിക്കാനും .
പൂര്‍ണ്ണവിരാമമിടാന്‍ മറന്ന്
നീ മടങ്ങിപ്പോകുമ്പോള്‍
ഒരു കറുത്ത മേഘം
ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങും .
നിന്റെ വാതില്‍ മണികള്‍
ഞാന്‍ കേള്‍ക്കാത്തതുപോലെ
നീ കാണുന്നതുമില്ല ഈ പേമാരി.
അപ്പോഴൊക്കെയും
നിന്നിലേയ്ക്കു തുറക്കുന്ന
എന്റെ വാതായനങ്ങളില്‍
ഇരുട്ടു പരക്കുകയാണ്..
നനവ് ഒഴുകിയെത്തുകയാണ്,
ആരുമറിയാതെ..
ആരും കാണാതെ..
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
manasum msareeravum pranayam nirinjorujwla gaayikayaanu mini
ReplyDelete