Wednesday, June 22, 2016

Stopping by Woods on a Snowy Evening, Poem BY ROBERT FROST ( പരിഭാഷ -മിനി മോഹനന്‍ )

ആരുടേതാണീ വനാന്തരമെന്നെനി - ക്കറിയാമതെന്നു തോന്നുന്നു . ഉടമതന്‍ ഗേഹമോ അകലെയാ ഗ്രാമത്തില്‍ അറിയുന്നതില്ലെന്‍ വിരാമം സാന്ദ്രമീ വീഥിയില്‍ ആരണ്യകാന്തിയില്‍ സര്‍വ്വം മറന്നു നില്‍ക്കുന്നതെന്നും അജരത്തിന്നാമോദമേകുമീ ക്ഷണനേര യാനഭംഗത്തിന്നറിയാപ്പൊരുള്‍ ഇളവേല്‍ക്കുവാനില്ല അഭയസങ്കേതമൊ- ന്നീവഴിത്താരയില്‍ വേറെ . ഉറയുമീ പൊയ്കയും ഇരുള്‍വീണൊരടവിയും മധ്യത്തിലീ ശിശിര ശ്യാമസന്ധ്യ ! നിരുപദ്രവം തന്റെ മണികള്‍ കിലുക്കിയെന്‍ അശ്വമോ നോക്കുന്നിതെന്നെ ചോദിക്കയാ'ണെന്തബദ്ധം പിണഞ്ഞതീ വനഭൂമിയില്‍ വന്നു നില്‍ക്കാന്‍ !' ശൈത്യം വിതയ്ക്കുന്ന കാറ്റിന്റെ മൂളലും ഹിമബിന്ദുവിന്‍ പദനിസ്വനവും അല്ലാതെ മറ്റൊന്നുമില്ല കേള്‍ക്കാന്‍ ഇരുള്‍ വീണൊരീ വനവീഥിയിങ്കല്‍ ഘനശ്യാമസുന്ദരം ഗഹനം , വനാന്തരം എങ്കിലും നില്‍ക്കുവാനില്ല നേരം പാലിക്കുവാനേറെ വാഗ്ദാനമുണ്ടെനി - ക്കൊരു മാത്രപോലുമനര്‍ഘമത്രേ ! കാതങ്ങളേറെയുണ്ടെന്മുന്നില്‍ താണ്ടുവാന്‍ ഒടുവിലാ നിദ്രയെ പുല്‍കും മുമ്പേ.. കാതങ്ങളേറെയുണ്ടെന്മുന്നില്‍ താണ്ടുവാന്‍ ഒടുവിലാ നിദ്രയെ പുല്‍കും മുമ്പേ.



.

No comments:

Post a Comment