Tuesday, March 10, 2015

മുത്തശ്ശി ( നിള ചിത്ര കാവ്യം )




ഒരു കൊച്ചു മുല്ലപ്പൂവിന്‍ സുഗന്ധമായ്
ഒരു വെണ്ണിലാവിന്റെ സൗമ്യ വെളിച്ചമായ്
ഒരു മഞ്ഞുതുള്ളിതന്‍ ആര്‍ദ്രമാം സ്പര്‍ശമായ്
ഒരു നേര്‍ത്ത താരാട്ടിന്‍ മധുരമാമീണമായ്
മുത്തശ്ശിയെത്തുന്നുണ്ടെന്നോര്‍മ്മയിലെന്നും
ജീവിതം തുന്നിത്തളര്‍ന്നൊരാക്കൈകളില്‍
നല്‍കുവാനായില്ലെനിക്കന്ത്യ ചുംബനം.
എങ്കിലും നിദ്രയില്‍ വന്നെന്റെ നെറ്റിയില്‍
മെല്ലെത്തഴുകിത്തരുന്നുണ്ടു മുത്തങ്ങള്‍
ചൊല്ലിത്തരുന്നുണ്ടൊരായിരം കഥകളും.
എത്ര സംവത്സരം മാഞ്ഞു പോയീടിലും
ഒരു നല്ല ഓര്‍മായായ് നിറയുന്നു മുത്തശ്ശി...






5 comments:

  1. മുത്തശ്ശിമാരെ നടതള്ളുന്നകാലത്ത് ഇത് വായിക്കുന്നത് സന്തോഷമാണ്

    ReplyDelete
  2. കൊച്ചുപ്രായത്തില്‍ എനിക്ക് കഥകള്‍ പറഞ്ഞുതരാറുണ്ടായിരുന്ന വല്യമ്മയെ ഓര്‍മയില്‍......അവര്‍ 13-03-2015 ല്‍ ദിവംഗതരായി........

    ReplyDelete
  3. http://chullikattil.blogspot.com/2015/03/blog-post.html?spref=bl

    ReplyDelete
    Replies
    1. ഈ ലിങ്ക് ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്നില്ല സര്‍.

      Delete