Friday, July 10, 2015

മുറിവ്

ശൂന്യമാം ഹൃദയത്തി-
നുള്ളിലേയ്ക്കലയടി
ച്ചെത്തുവാനൊരുശോക 
സാഗരം ബാക്കിയായ്...

സന്ധ്യ വന്നണയുന്നു, 
കൂരിരുള്‍ മൂടുവാന്‍ 
ഇനിയില്ല മാത്രകള്‍ 
ഏറെയൊന്നും....

പകലോടി മറയുമ്പോള്‍
ഓര്‍മ്മതന്‍ ചെപ്പിലായ് 
ശേഷിക്കയാണീ 
കരിങ്കല്ലിന്‍ ചീളൂകള്‍...

വ്രണിതഹൃദയത്തിലൂ-
ടൊഴുകിപ്പരക്കുന്ന
നോവിന്റെ നിണവുമായ്
മറയുന്നു സന്ധ്യയും..

2 comments:

  1. നല്ല കവിത
    ആശംസകള്‍

    ReplyDelete
  2. മുറിവുകള്‍ക്കുള്ള ഔഷധങ്ങളും പരിസരങ്ങളില്‍ കാണാതിരിക്കില്ലേ

    ReplyDelete