Friday, March 1, 2013

അലകൾ ..

വറ്റിവരണ്ട 
നിമിഷങ്ങൾക്കപ്പുറത്തേക്കു 
ഒലിച്ചിറങ്ങുന്ന  
ഓർമ്മയുടെ ചാലുകൾ.. 
നിർത്താതെ പെയ്യുന്ന 
കർക്കിടകമാരിയുടെ 
നിലക്കാത്ത പാട്ടിന്റെ താളം.. 
ക്ഷണിക്കാതെ എത്തുന്ന 
അതിഥിയെപ്പോലെ 
മൂളിപ്പറക്കുന്ന കാറ്റ് ..
നിന്റെ മനസ്സിൽ 
ഞാനിതൊക്കെയാവാം. 
എന്നും കണ്ണുകൾ 
നിന്റെമേൽ താഴിട്ടുപൂട്ടുമ്പോൾ- 
എന്റെ സ്വപ്‌നങ്ങൾ  
മുഖം മറച്ചുറങ്ങുമ്പോൾ- 
അകലെ 
അതിർത്തി കടന്നുപോയത് 
അന്തിവാനത്തിന്റെ ചുവപ്പായിരുന്നു 
രാവിന്റെ തിരശ്ശീലക്കുള്ളിൽ 
നിനക്കായി വിടർന്ന  
എന്റെ ചുവന്നപൂക്കൾ.... 
അത് നീ  നെഞ്ചോടു ചേർക്കുക 
പകരം നിന്റെ അകക്കാമ്പിൽ വിരിയുന്ന
ശുഭ്രസൂനങ്ങൾ  
കവർന്നെടുക്കട്ടെ ഞാൻ 
ജീവന്റെ തുടിപ്പാർന്ന 
നൂലിന്‍തുമ്പിൽ
അതിന്റെ ഇതളുകൾ 
കൊരുത്തിടട്ടെ ഞാൻ
കാലത്തിന്റെ ചലനം നമുക്കു കൈമാറാം 
ഒരു ശ്വാസനിശ്വാസത്തിന്റെ കൈപ്പിടിയിൽ
ഉയിരായ്‌ ....... ഉണർവ്വായ്   .......   

2 comments:

  1. ഉയിരായ്‌ ....... ഉണർവ്വായ് ....... പെയ് തൊഴിയട്ടെ !!!.... (ലക്ഷണമൊത്ത സൃഷ്ടി, ആസ്വാദനത്തിന്റെ കൊടുമുടി കയറിപൊൽ ... നന്ദിയുണ്ട്... )

    ReplyDelete