Tuesday, January 13, 2026

ചെല്ലക്കാറ്റേ.......

 ചെല്ലക്കാറ്റേ.......

=================

തരുവാനൊരു മുത്തം നീ

കൊണ്ടുവരൂ ചെല്ലക്കാറ്റേ

പകരം ഞാന്‍ നല്‍കാമെന്നുടെ

പൂന്തോപ്പിലെ മുല്ലപ്പൂമണം..


ആകാശം  കാതോർക്കുമ്പോൾ 

എൻ ഹൃദയം പാടുന്നു

നിന് പേരിൽ വിരിയുന്നെന്നുടെ 

ആത്മാവിൽ കനവുകളേറെ 


കാറ്റേ, നീ വരുമോ വീണ്ടും 

ചെല്ലമൊഴിത്തേൻകണവുംകൊ-

ണ്ടെൻ  നെഞ്ചിൻ താളത്തിൽ നിൻ 

നൃത്തത്തിന്നടവു ചവിട്ടാൻ 



ഒരു നിമിഷം നീ നിന്നാലോ 

നിശ്ചലമീക്കാലം പോലും 

നീ തന്നൊരു മുത്തം കൊണ്ടെൻ 

മൂവുലകും  പുനർജനിക്കും

No comments:

Post a Comment