Wednesday, January 7, 2026

അന്തർമുഖൻ. (കൂട്ടക്ഷരങ്ങൾ - കുഞ്ഞുകാര്യങ്ങൾ

 അന്തർമുഖൻ.

.

മൗനത്തിൻ ചിറകേറിപ്പറക്കും 

എകാന്തപഥികൻ ഞാൻ !

ഉണ്മയുമുക്തിയുമില്ലാതേതോ 

നിഴലായ് നീങ്ങും തുച്ഛൻ.

പുറമേയണിയും ലാളിത്യത്തിൻ

കുപ്പായത്തിന്നുള്ളിൽ

ഉണ്ടൊരു ഹൃദയം, ഉരുകിത്തിത്തീരാൻ 

ആരോപങ്ങളിലെന്നും. 

അറിയാമെന്നെയെനിക്കെന്നും, അതു

വാക്കിൻ പൊരുളാലല്ലാ 

എന്നിൽ നിറയും മൂകതയാണെ-

ന്നാത്മാവിന്റെയഭിജ്ഞാനം. 


No comments:

Post a Comment