വിശ്വേശ്വരാ നിന്റെ നിർമ്മലഭാവത്താൽ
ഇരുൾവീണ പാതയിൽ ദീപമാകൂ
ഒരു നേർത്ത തന്തുവാമെന്നിലൂടെന്നുമാ
നന്മതൻ ദീപ്തി തെളിയട്ടെ നിത്യവും.
ധർമ്മമാം ശക്തിയും സത്യമാം നിധിയുമായ്
ഒറ്റയ്ക്കല്ലൊരുമിച്ചു മുന്നേറുവാനായി
അക്ഷരജ്ജ്ഞാനത്തിന്നമൃതം പകർന്നുകൊ-
ണ്ടജ്ഞാനമാറ്റുവാൻ ഊർജ്ജമായി നിറയുക
ഹൃത്തിലെ വറ്റാത്ത സ്നേഹപ്രവാഹത്താൽ
മൊഴികളിൽ നിറയുന്ന കാരുണ്യമധുവിനാൽ
നോവും മനസ്സിനു സ്വാന്തനമാകുവാൻ
അനുഗ്രഹമേകണേ മേല്ക്കുമേലീശ്വരാ!
==================================
Filament
A single thread of borrowed light,
a whisper spun in air—
it bridges dark to glowing bright,
a promise, fine and rare.
So slight it seems to bending winds,
yet steady in its aim;
it hums with quiet origin,
a trembling, silver flame.
In canopies of woven stars,
in bulbs of modest glow,
in every fragile thing that sparks
a world we do not know—
there lives a filament of thought,
of longing, pulse, and gleam,
the slender path that carries us
from shadow into dream.
=====================
ദിവ്യജ്യോതി നിറയേണമേ,
മനസിൽ വെളിച്ചമാവണമേ,
വചനങ്ങൾ പൂത്തു വീണീടട്ടെ,
സത്യത്തിന്റെ വഴിയിലൂടെ.
സൃഷ്ടിയുടെ ദീപം കത്തിച്ചീടാൻ
സഹായമായ് കൈകൊടുക്കണേ,
വാക്കുകൾ വഴി നീ തന്നു തന്ന
സൗന്ദര്യം ഞങ്ങൾ പാടട്ടെ.
ഹൃദയങ്ങൾ ചേർത്ത് ഞങ്ങൾ ഇന്നിവിടെ
ഒരുമയായി ചിന്തിക്കുമ്പോൾ,
വളർന്നീടട്ടെ സ്നേഹവിത്തുകൾ,
ജീവിതവഴികളിൽ.
ജ്ഞാനദാതാവേ, തീരെത്തണേ
എഴുത്തിലും വായനയിലും,
സ്വാന്തനമായ് നിന്റെ സാന്നിധ്യം
പകരണമേ ഓരോ വരിയിലും.
No comments:
Post a Comment